ഇടുക്കി: സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രികാല യാത്രകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി (Idukki night travel ban). ഇന്ന് മുതൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ മലയോര മേഖലകളിലൂടെയുള്ള എല്ലാവിധ യാത്രകൾക്കുമാണ് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉടനീളം അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്ത സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് മുൻകരുതൽ നടപടിയെന്നോണം യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അധികൃതർ ഉത്തരവിറക്കിയത്.
അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ മലയോര പാതകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
Story Summary: In response to the heavy monsoon rains and the issued orange alert, the Idukki district administration has imposed a strict ban on night travel in hilly areas from 7:00 PM to 6:00 AM, starting today, to prevent potential mishaps from landslides.

