തൃശൂർ: യു.ഡി.എഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത് (Pension age hike controversy Kerala). സംസ്ഥാനത്ത് ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തരുതെന്ന് മന്ത്രി പരസ്യമായി ആവശ്യപ്പെട്ടു. യുവജനങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ പെൻഷൻ പ്രായം ഉയർത്തുന്നത് അംഗീകരിക്കാനാവില്ല. കഴിഞ്ഞ വർഷവും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പെൻഷൻ പ്രായം വർദ്ധിപ്പിക്കരുത് എന്നത് തന്നെയാണ് യൂത്ത് കോൺഗ്രസിന്റെ ഉറച്ച നിലപാടെന്നും അതിൽ യാതൊരുവിധ മാറ്റവുമില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി വൻതോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണ മേഖലയുടെ പങ്കാളിത്തം വലിയ രീതിയിൽ കൂട്ടണമെന്നും ധവളപത്രം ശുപാർശ ചെയ്തിരുന്നു. ഇതിനൊപ്പമാണ് നിലവിലുള്ള സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന നിർദേശവും മുന്നോട്ടുവെച്ചത്. ഈ നിർദ്ദേശമാണ് ഇപ്പോൾ ഭരണമുന്നണിക്കുള്ളിൽ നിന്നും യുവജന സംഘടനകളിൽ നിന്നും കടുത്ത എതിർപ്പിന് കാരണമായിരിക്കുന്നത്.
Story Summary: Youth Affairs Minister O.J. Janeesh has strongly opposed the UDF government’s white paper recommendation to increase the retirement age. Citing economic crisis is not a valid reason to raise the pension age, he stated that the Youth Congress maintains a firm stance against it to protect youth employment opportunities.

