ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ നിലവിലെ സിറ്റിങ് എം.പി ജോർജ് കുര്യന് സീറ്റില്ല (George Kurian Rajya Sabha seat BJP). നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ജോർജ് കുര്യന്റെ കാലാവധി ഈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് പാർട്ടി പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ജോർജ് കുര്യന്റേത് അടക്കം മധ്യപ്രദേശിൽ ഒഴിവ് വരുന്ന രണ്ട് സീറ്റുകളിലേക്ക് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഘ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ എന്നിവരെയാണ് പാർട്ടി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.
മധ്യപ്രദേശ് നിയമസഭയിലെ കൃത്യമായ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ ബി.ജെ.പി പ്രഖ്യാപിച്ച ഇരു സ്ഥാനാർത്ഥികളും എളുപ്പത്തിൽ വിജയിക്കുമെന്നുറപ്പാണ്. എന്നാൽ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതോടെ മൂന്നാം മോദി സർക്കാരിലെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യനെ മാറ്റിയേക്കുമെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷ മന്ത്രാലയം എന്നിവയുടെ ചുമതലയുള്ള സഹമന്ത്രിയാണ് അദ്ദേഹം. ജൂൺ 18-നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
Story Summary:
The BJP has announced its candidates for the upcoming Rajya Sabha elections from Madhya Pradesh, fielding senior leaders Tarun Chugh and Rajnish Agarwal. Incumbent MP and Union Minister of State George Kurian has been denied a ticket, raising speculations about his continuation in the union cabinet post-June.

