Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala
HomeKeralaമൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി | Muvattupuzha river...

മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി | Muvattupuzha river tragedy

🎙️ Latest Podcast

കൊച്ചി: മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി വത്സലയുടെ (68) മൃതദേഹമാണ് പെരുവംമൂഴി കടവിൽ നിന്ന് കണ്ടെത്തിയത് (Muvattupuzha river tragedy). കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു വത്സല മൂവാറ്റുപുഴയാറിലെ ലതാക്കടവിൽ വെച്ച് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ അമ്പലത്തിൽ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വത്സലയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പുഴയിൽ ഒഴുക്കിൽപ്പെട്ടതായി വിവര ലഭിക്കുന്നത്.

മൂവാറ്റുപുഴ ഫയർഫോഴ്സും സ്‌കൂബ ടീമും ചൊവ്വാഴ്ച മുതൽ തന്നെ പുഴയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ കനത്ത മഴയെത്തതുടർന്ന് പുഴയിൽ ഒഴുക്ക് ശക്തമായതിനാലും മോശം കാലാവസ്ഥ കാരണവും ബുധനാഴ്ച വൈകുന്നേരത്തോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. അടിയൊഴുക്ക് കൂടുതലായതിനാൽ സ്‌കൂബ ടീമിന് കൃത്യമായി പുഴയിലിറങ്ങി പരിശോധന നടത്തുന്നതിനും ആദ്യഘട്ടത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചതോടെയാണ് പെരുവംമൂഴി കടവിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Story Summary: The body of a 68-year-old woman named Valsala, who went missing after being swept away by strong currents in the Muvattupuzha River, was recovered at Peruvanmoolizhi Kadavu. The search operations, conducted by the Muvattupuzha Fire Force and Scuba team, had faced severe delays due to bad weather and heavy undercurrents.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.