റിപ്പോർട്ട് : അൻവർ ഷരീഫ്
അരീക്കോട്: മലപ്പുറം അരീക്കോടിനടുത്ത് ഊർങ്ങാട്ടിരി കോനൂർകണ്ടിയിൽ പ്രവർത്തിക്കുന്ന ‘കൊക്കോ വില്ല’ (Coco Villa) റിസോർട്ടിൽ കളി ചിരികൾക്കിടെ വൻ ദുരന്തം. റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ മുങ്ങിമരിച്ചു. കോനൂർകണ്ടി സ്വദേശി കെ.ടി. ആസിഫിന്റെ മകനാണ് ഞായറാഴ്ചയോടെയുണ്ടായ ദാരുണമായ അപകടത്തിൽ മരണപ്പെട്ടത് (Areekode resort swimming pool drowning).
കുടുംബത്തോടൊപ്പം റിസോർട്ടിൽ എത്തിയതായിരുന്നു കുട്ടി. മുതിർന്നവരുടെ ശ്രദ്ധയൊന്നു മാറിയ നിമിഷത്തിൽ കുട്ടി തനിയെ നടന്ന് സ്വിമ്മിംഗ് പൂളിന് സമീപത്തേക്ക് പോവുകയും, കാൽ വഴുതി ഉള്ളിലേക്ക് വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് പൂളിലെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary: A tragic accident occurred at Coco Villa Resort in Urngattiri near Areacode, Malappuram, where a 3-year-old boy, son of KT Asif, drowned after falling into the resort’s swimming pool. Although he was rushed to a nearby hospital, his life could not be saved.

