തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ, ക്രിട്ടിക്കൽ കെയർ മെഡിസിൻ, ജെറിയാട്രിക്സ് വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു (Trivandrum Medical College Recruitment). താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത തീയതികളിൽ അഭിമുഖത്തിൽ പങ്കെടുക്കാം.
ഒഴിവുകളും അഭിമുഖ തീയതിയും
ജെറിയാട്രിക്സ്: മെയ് 26, രാവിലെ 11:30
ക്രിട്ടിക്കൽ കെയർ മെഡിസിൻ: മെയ് 28, രാവിലെ 11:00
അനസ്തേഷ്യ: മെയ് 29, രാവിലെ 11:00
പ്രധാന വിവരങ്ങൾ
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.ജി (Post Graduation) ബിരുദവും ടി.സി.എം.സി (TCMC) രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ശമ്പളം: പ്രതിമാസം 73,500 രൂപ.
സ്ഥലം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസ്.
ആവശ്യമായ രേഖകൾ: ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in സന്ദർശിക്കുകയോ 0471 2528855, 2528055 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.
News Summary: Government Medical College, Thiruvananthapuram, is conducting walk-in interviews for the post of Senior Resident on a contract basis in the departments of Anesthesia, Critical Care Medicine, and Geriatrics. Candidates with a PG degree in the relevant subject and TCMC registration are eligible to apply. The interviews are scheduled from May 26 to May 29 at the Principal’s office. The monthly salary is fixed at ₹73,500. Interested individuals should bring their biodata and self-attested copies of certificates.

