ഹൈദരാബാദ്: പ്രശസ്ത സംവിധായിക മീരാ നായർ ഒരുക്കുന്ന ഇന്ത്യൻ-ഹംഗേറിയൻ ചിത്രകാരി അമൃത ഷെർഗില്ലിന്റെ ബയോപിക് ‘അമ്രി’യിൽ (Amri) പ്രിയങ്ക ചോപ്ര ജോനാസ് അഭിനയിക്കുന്നു (Priyanka Chopra Madame Azurie Amri). ഇന്ത്യൻ സിനിമയിലെ ആദ്യത്തെ ‘ഐറ്റം ഗേൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാഡം അസൂരിയെയാണ് (Madame Azurie) പ്രിയങ്ക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.1930-40 കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയിൽ തരംഗമായിരുന്ന നർത്തകിയാണ് മാഡം അസൂരി. മിന്നൽ വേഗത്തിൽ ചുവടുകൾ വെക്കുന്ന നർത്തകി (Lightning-footed dancer) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. ഏകദേശം 700-ഓളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.
ഈ വേഷം മികച്ചതാക്കാൻ പ്രിയങ്ക പഴയകാല ഇന്ത്യൻ സിനിമകൾ കണ്ടു പഠിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രിയങ്ക തന്നെയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ.ചിത്രകാരി അമൃത ഷെർഗില്ലായി അഞ്ജലി ശിവരാമൻ എത്തുന്നു. ജയ്ദീപ് അഹ്ലാവത്, ജിം സർഭ് തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.
ഇതിന് പുറമെ എസ്.എസ്. രാജമൗലിയുടെ ‘വാരണാസി’ (Varanasi) എന്ന ബിഗ് ബജറ്റ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. മഹേഷ് ബാബുവും പൃഥ്വിരാജുമാണ് ഇതിലെ നായകൻമാർ. വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമകളിലേക്ക് പ്രിയങ്ക ചോപ്ര സജീവമായി തിരിച്ചുവരുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.
News Summary: Priyanka Chopra Jonas will make a significant cameo in Mira Nair’s upcoming biopic ‘Amri’, based on the life of painter Amrita Sher-Gil. Priyanka will portray Madame Azurie, widely regarded as Indian cinema’s first ‘item girl’ and a legendary dancer from the early talkie era. In addition to acting, Priyanka is also serving as an Executive Producer for the film. The movie stars Anjali Sivaraman as Amrita Sher-Gil, along with Jaideep Ahlawat and Jim Sarbh. Priyanka is also busy with her major return to Indian cinema in SS Rajamouli’s upcoming film Varanasi.

