Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരത്ത് മെയ് 15 മുതൽ ജലവിതരണം തടസ്സപ്പെടും; നഗരവാസികൾ ജാഗ്രത പാലിക്കണം...

തിരുവനന്തപുരത്ത് മെയ് 15 മുതൽ ജലവിതരണം തടസ്സപ്പെടും; നഗരവാസികൾ ജാഗ്രത പാലിക്കണം | Water Supply Cut Thiruvananthapuram

🎙️ Latest Podcast

തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലകളിലെ അറ്റകുറ്റപ്പണികളും വെള്ളയമ്പലത്തെ പൈപ്പ് ലൈൻ വാൽവ് മാറ്റുന്ന ജോലികളും നടക്കുന്നതിനാൽ തലസ്ഥാന നഗരത്തിലെ പ്രധാന വാർഡുകളിൽ ജലവിതരണം തടസ്സപ്പെടും.

മെയ് 15 (വെള്ളി) രാവിലെ 8 മണി മുതൽ ജലവിതരണം തടസ്സപ്പെടുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്. മെയ് 16 (ശനി) രാവിലെ 6 മണിയോടെ ജലവിതരണം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

ജലവിതരണം പൂർണ്ണമായി തടസ്സപ്പെടുന്ന സ്ഥലങ്ങൾ: വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപ്പള്ളി, തമ്പാനൂർ, കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകംപള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്, പാളയം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്തൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻമൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമ്മൂല, വഴയില, ഇന്ദിരാ നഗർ.

ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്ന സ്ഥലങ്ങൾ: പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന്.

അരുവിക്കരയിലെ 72 MLD, 75 MLD പ്ലാന്റുകളിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനും വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന ലൈനിലെ തകരാർ പരിഹരിക്കുന്നതിനുമാണ് പമ്പിങ് നിർത്തിവെക്കുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

News Summary: Water supply will be fully or partially disrupted in several wards of Thiruvananthapuram city from 8:00 AM on May 15th to 6:00 AM on May 16th. This is due to transformer installation and maintenance works at Aruvikkara treatment plants, along with valve replacement at Vellayambalam. Residents in major areas including Thampanoor, Medical College, Palayam, and Vattiyoorkavu are advised to store water in advance.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.