Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala
HomeCrimeകിടപ്പുരോഗിയെ മർദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ഇടിവളകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ...

കിടപ്പുരോഗിയെ മർദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ഇടിവളകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ | Kovalam Crime News

🎙️ Latest Podcast

കോവളം: പാച്ചല്ലൂരിൽ കിടപ്പുരോഗിയെ ആക്രമിച്ചത് ചോദ്യം ചെയ്ത അയൽവാസിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവ് പിടിയിൽ (Kovalam Crime News). തിരുവല്ലം പനത്തുറ സ്വദേശി ഹരി (34) യെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ പാച്ചല്ലൂർ സ്വദേശി സുരേഷ് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച പകൽ 3.30-ഓടെയാണ് സംഭവം. പാച്ചല്ലൂർ കന്യാർനട സ്വദേശിനി പ്രസന്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഹരി, അവിടെ കിടപ്പുരോഗിയായ പ്രസന്നയുടെ സഹോദരൻ വിജയകുമാറിനെ യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചു.

വിജയകുമാറിനെ ഉപദ്രവിക്കുന്നത് തടയാൻ എത്തിയ അയൽവാസി സുരേഷിന് നേരെ പ്രതി തിരിയുകയായിരുന്നു. ഇടിവള ഉപയോഗിച്ച് സുരേഷിന്റെ തലയിലും മുഖത്തും ക്രൂരമായി മർദിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഹരിയെ റിമാൻഡ് ചെയ്തു.

Story Summary: A 34-year-old man named Hari was arrested by Thiruvallam police for brutally attacking a youth who questioned him for assaulting a bedridden patient. The incident occurred at Pachalloor, where Hari forcibly entered a house and attacked Vijayakumar, a bedridden man. When his neighbor Suresh intervened, the accused struck him with a knuckle duster (Idivala) and attempted to strangle him. Following the assault, Suresh sought medical treatment, and the accused was remanded by the court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.