തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ (MDMA) ഉൾപ്പെടെയുള്ള രാസലഹരികൾ എത്തിക്കുന്ന മാഫിയയിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പോലീസ് പിടികൂടി (MDMA Smuggling Kerala). കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി അദ്വൈത, കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് എന്നിവരാണ് ബാംഗ്ലൂരിൽ നിന്ന് പിടിയിലായത്.
മൂന്ന് എൻഡിപിഎസ് (NDPS) കേസുകളിൽ നേരത്തെ പ്രതിയായ മുഹമ്മദ് സിജാഹ്, അമരവിളയിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലും കണ്ണൂർ, ഇരിട്ടി എന്നിവിടങ്ങളിലെ ലഹരി കേസുകളിലും പ്രതിയാണ്. ബാംഗ്ലൂരിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത, സിജാഹിനൊപ്പം ചേർന്നാണ് ലഹരി വ്യാപാരത്തിൽ പങ്കാളിയായത്. ഇവർ കമിതാക്കളാണെന്നും വ്യാജ പേരിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്ന് എംഡിഎംഎയുമായി ഒരു യുവതിയെ പിടികൂടിയതാണ് കേസിലെ വഴിത്തിരിവായത്. ഈ കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബാംഗ്ലൂരിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ, ഇയാൾക്ക് ലഹരി കൈമാറിയ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കയറ്റി അയക്കുന്ന സിജാഹിനെയും അദ്വൈതയെയും കുറിച്ചുള്ള വിവരം ലഭിച്ചത്.
ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദ്, എസ്എച്ച്ഒ മൃദുൽ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Story Summary: The Sasthamkotta police have arrested two key members of a drug trafficking ring that smuggled MDMA into Kerala from Bangalore. The arrested individuals, Adwaitha from Kollam and Mohammed Sijah from Kannur, were living in a rented flat in Bangalore under false identities. Sijah is a habitual offender with several NDPS cases against him.

