കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള രേണു സുധിയുടെ പുതിയ ഡാൻസ് വീഡിയോ തരംഗമാകുന്നു (Renu Sudhi Dance). മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ പ്രശസ്തമായ ‘വരത്തന്റെൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ’ എന്ന നാടൻ പാട്ടിനാണ് രേണു ഇത്തവണ ചുവടുവെച്ചിരിക്കുന്നത്. ഊർജ്ജസ്വലമായ പ്രകടനവുമായാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
കുറഞ്ഞ സമയം കൊണ്ട് തന്നെ വീഡിയോ നിരവധി പേരാണ് കണ്ടത്. എന്നാൽ, മുൻപ് പങ്കുവെച്ച ചില ഡാൻസ് വീഡിയോകൾക്ക് താഴെ അനാവശ്യമായ നെഗറ്റീവ് കമന്റുകൾ ഉയർന്ന സാഹചര്യത്തിൽ, ഈ വീഡിയോയുടെ കമന്റ് ബോക്സ് രേണു ഓഫ് ചെയ്തിരിക്കുകയാണ്. സൈബർ ആക്രമണങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സൂചന.
കമന്റുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും ലൈക്കുകളിലൂടെയും ഷെയറുകളിലൂടെയും ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. കൊല്ലം സുധിയുടെ വിയോഗത്തിന് ശേഷം തന്റെയും മക്കളുടെയും വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായ രേണുവിനെ വലിയൊരു വിഭാഗം ആളുകൾ പിന്തുണയ്ക്കുന്നുണ്ട്.
View this post on Instagram
Story Summary: Renu Sudhi, wife of late actor Kollam Sudhi, shared a new dance video on social media performing to Kalabhavan Mani’s hit folk song. The video went viral instantly, though she disabled the comment section to prevent potential negative comments and cyber-bullying.

