ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സൂപ്പർസ്റ്റാർ രജനീകാന്ത് (Rajinikanth Meets MK Stalin). തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിനുണ്ടായ തിരിച്ചടികൾക്കും തമിഴക വെട്രി കഴകത്തിന്റെ (TVK) മുന്നേറ്റത്തിനും ഇടയിൽ നടന്ന ഈ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ കാണുന്നത്.
ഇത് കേവലം ഒരു സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നുമാണ് രജനീകാന്തിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.നേരത്തെ തന്നെ എം.കെ. സ്റ്റാലിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച നേതാക്കളിൽ ഒരാളായി രജനീകാന്ത് വിശേഷിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾക്കപ്പുറം ഇരുവർക്കുമിടയിലുള്ള വ്യക്തിബന്ധത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
വിജയ് നയിക്കുന്ന ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ഡിഎംകെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, തന്റെ സമകാലികനായ സ്റ്റാലിന് പിന്തുണ അറിയിക്കാനാണ് രജനീകാന്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
Story Summary: Superstar Rajinikanth visited DMK chief M.K. Stalin at his Alwarpet residence following the Tamil Nadu Assembly election results. While the visit is described as a personal courtesy call, it has gained attention amid the shifting political landscape in the state where Vijay’s TVK has emerged as a dominant force.

