ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി കാഴ്ചവെച്ച ഉജ്ജ്വല പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). “അത്ഭുതങ്ങൾ പ്രവർത്തിച്ചു, താമര വിരിയിച്ചു” (Kamaal Kar Diya, Kamal Khila Diya) എന്നാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകർക്ക് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ തൃണമൂലിനെ കടപുഴക്കി ബിജെപി ഭരണത്തിലേക്ക് എത്തുന്ന ചരിത്രപരമായ മാറ്റത്തെ അദ്ദേഹം അഭിനന്ദിച്ചു. വികസനത്തിനും സുസ്ഥിര ഭരണത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണിതെന്ന് മോദി വ്യക്തമാക്കി. അസമിലും പാർട്ടി അതിന്റെ കരുത്ത് നിലനിർത്തിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വിജയത്തിനായി രാപ്പകൽ അധ്വാനിച്ച പ്രവർത്തകർക്കും വിജയം സമ്മാനിച്ച ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Story Summary: PM Narendra Modi hailed BJP’s historic performance in the 2026 West Bengal and Assam Assembly elections, using the slogan “Kamaal Kar Diya, Kamal Khila Diya.” Speaking at the party headquarters, he credited the success to the workers’ hard work and the people’s trust in development.

