കണ്ണൂർ: ഇടതുപക്ഷത്തിന്റെ അജയ്യമായ മണ്ഡലങ്ങളിലൊന്നായ കല്യാശ്ശേരിയിൽ എം. വിജിൻ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18,433 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജിൻ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. രാജീവൻ കപ്പച്ചേരിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ സിപിഎമ്മിന്റെ ഭൂരിപക്ഷത്തിൽ ഉണ്ടായ ഇടിവ് നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നുണ്ട്.(M Vijin Kalliasseri Victory, Kalliasseri Election Result 2026)
എം. വിജിൻ (എൽഡിഎഫ്): 81,428, അഡ്വ. രാജീവൻ കപ്പച്ചേരി (യുഡിഎഫ്): 62,995, സനിൽ എ.വി (എൻഡിഎ): 13,110 എന്നിങ്ങനെയാണ് നില. കഴിഞ്ഞ തവണ 44,393 വോട്ടുകളുടെ ഭീമമായ ഭൂരിപക്ഷത്തിൽ വിജയിച്ച വിജിന് ഇത്തവണ അത് പകുതിയിൽ താഴെയായി (18,433) കുറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി രാജീവൻ കപ്പച്ചേരി മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്തിയപ്പോൾ, പരമ്പരാഗത ഇടതുകോട്ടകളിൽ പോലും വോട്ടുചോർച്ചയുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കല്യാശ്ശേരി, മാടായി, മാട്ടൂൽ തുടങ്ങിയ മേഖലകളിൽ യുഡിഎഫ് വോട്ടുകൾ വർദ്ധിച്ചത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. എൻഡിഎ സ്ഥാനാർത്ഥി സനിൽ എ.വി 13,000-ത്തിലധികം വോട്ടുകൾ നേടി മണ്ഡലത്തിൽ തങ്ങളുടെ വോട്ട് ബാങ്ക് സുരക്ഷിതമാക്കി.
Story Summary
CPM leader M. Vijin retained the Kalliasseri constituency in Kannur, defeating UDF’s Adv. Rajeevan Kappacheri by a margin of 18,433 votes. However, the LDF’s majority saw a massive drop from its previous lead of 44,393 votes, reflecting a shift in voter sentiment despite the win.

