Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeWorldയുക്രൈൻ സൈന്യത്തിൻ്റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ചു: സൈനികരെ പ്രകീർത്തിച്ച് കിം ജോങ്...

യുക്രൈൻ സൈന്യത്തിൻ്റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ചു: സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ | Kim Jong Un

🎙️ Latest Podcast

പ്യോങ്യാങ്: യുക്രൈൻ സൈന്യത്തിന്റെ പിടിയിലാകാതിരിക്കാൻ സ്വയം പൊട്ടിത്തെറിച്ച ഉത്തര കൊറിയൻ സൈനികരെ പ്രകീർത്തിച്ച് കിം ജോങ് ഉൻ. ഇവരെ ‘വീരന്മാർ’ എന്ന് വിശേഷിപ്പിച്ച കിം, സൈനികരുടെ രാജ്യസ്‌നേഹത്തിന് പാരിതോഷികങ്ങൾ നൽകി വിലയിടാനാവില്ലെന്ന് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി പ്യോങ്യാങ്ങിൽ നിർമ്മിച്ച സ്മാരകം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Kim Jong Un praises soldiers for blowing themselves up to avoid capture by Ukrainian army)

റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവ്, റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോലോഡിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കിമ്മിന്റെ പ്രസംഗം. രാജ്യത്തിന്റെ മഹത്വം സംരക്ഷിക്കാൻ മടിയൊന്നുമില്ലാതെ സ്വയം പൊട്ടിത്തെറിച്ചവർ യഥാർത്ഥ വീരന്മാരാണ്. അവരുടെ സ്വയംസമർപ്പണത്തിന് പകരമായി നൽകാൻ ലോകത്ത് ഒന്നിനുമാകില്ല. ഇതാണ് നമ്മുടെ സൈനികരുടെ യഥാർത്ഥ രാജ്യസ്‌നേഹം, കിം ജോങ് ഉൻ വ്യക്തമാക്കി.

റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ വിന്യസിച്ച ഉത്തര കൊറിയൻ സൈനികർക്ക് ഭരണകൂടം നൽകിയ കർശന നിർദ്ദേശമാണ് ഈ ചാവേർ നീക്കത്തിന് പിന്നിലെന്ന് ഇന്റലിജൻസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശത്രുക്കളുടെ പിടിയിലാകുന്നത് ഉത്തര കൊറിയയിൽ ഗുരുതരമായ രാജ്യദ്രോഹമായാണ് കണക്കാക്കുന്നത്. യുക്രൈൻ സൈന്യം പിടികൂടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സൈനികർ ഗ്രനേഡ് ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.