കോഴിക്കോട്: ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രിൽ 28-ന് മെഗാ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു (Kozhikode Job Vacancy). രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം നടക്കുക. പ്രമുഖ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
ഒഴിവുകൾ താഴെ പറയുന്ന തസ്തികകളിൽ
ലാബ് ടെക്‌നീഷ്യൻ, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കളക്ഷൻ ഓഫീസർ, ഗസ്റ്റ് റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്‌മെന്റ് മാനേജർ, മാർക്കറ്റിങ് മാനേജർ, ഫിനാൻസ് മാനേജർ, ഗ്രാഫിക് ഡിസൈനർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്, സെയിൽസ് ഓഫീസർ, ടീം ലീഡർ, പ്രൊക്യുർമെന്റ് ഓഫീസർ/വെഹിക്കിൾ ഇവാല്വേറ്റർ, ടെസ്റ്റ് ഡ്രൈവ് കോഓഡിനേറ്റർ, സർവീസ് അഡ്വൈസർ, ജനറൽ ടെക്‌നീഷ്യൻ.
യോഗ്യതയും രജിസ്ട്രേഷനും
എം.ബി.എ/എം.കോം, ബിരുദം, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ എന്നിവയാണ് നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, 300 രൂപ രജിസ്ട്രേഷൻ ഫീസ് എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
നിലവിൽ സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പഴയ രജിസ്‌ട്രേഷൻ സ്ലിപ്പുമായി എത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഫോൺ: 0495 -2370176, 2370178.
Story Summary: The Kozhikode Employability Centre is organizing a walk-in interview on April 28 from 10:30 AM to 1:00 PM for various roles including Lab Technician, HR, Sales, and Marketing. Candidates with qualifications ranging from Plus Two to MBA can register and participate.

