Description
Digital Voice of Kerala
Wednesday, April 22, 2026

Digital Voice of Kerala
HomeKeralaരോഗങ്ങൾ വരും മുൻപേ തടയാം; ഇടപ്പള്ളി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ഡിഎൻഎ...

രോഗങ്ങൾ വരും മുൻപേ തടയാം; ഇടപ്പള്ളി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് | Keyhole Clinic Edappally

🎙️ Latest Podcast

കൊച്ചി: കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു (Keyhole Clinic Edappally). ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ക്ലിനിക്കൽ ജീനോമിക്സ് സ്ഥാപനമായ നിയോടെക് വേൾഡ് ലാബുമായി സഹകരിച്ചാണ് ഈ സമഗ്ര സേവനം കേരളത്തിൽ അവതരിപ്പിക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ അത് വരാതെ നോക്കുന്ന പ്രതിരോധ രീതിക്കാണ് ജനിതക പരിശോധനകൾ ഊന്നൽ നൽകുന്നത്.

പ്രമേഹം, കാൻസർ, ഹൃദ്രോഗങ്ങൾ, നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങൾ, മാനസിക രോഗങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ ഈ പരിശോധനയിലൂടെ സാധിക്കും. ഓരോ വ്യക്തിയുടെയും ഡിഎൻഎ ഘടന അനുസരിച്ച് ഭാവിയിൽ വരാനിടയുള്ള രോഗങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ കൃത്യമായ പ്രതിരോധ നടപടികളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കാം.

മരുന്നുകളോടുള്ള ശരീരത്തിന്റെ പ്രതികരണം മനസ്സിലാക്കാനുള്ള ഫാർമക്കോളജിക്കൽ ജീനോമിക്സ്, അപൂർവ്വ രോഗങ്ങൾ കണ്ടെത്തുന്ന ഹോൾ എക്സോം സീക്വൻസിങ്, കാർഡിയോ-മെറ്റബോളിക് സ്ക്രീനിംഗ് എന്നിവയും ലഭ്യമാണ്.
പോഷകാഹാരം, അമിതവണ്ണം, പ്രതിരോധശേഷി, ചർമ്മസംരക്ഷണം, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും ഉമിനീർ (Saliva), രക്തം എന്നിവ ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്.രോഗനിർണ്ണയത്തിലെ കൃത്യത ഉറപ്പാക്കാൻ എൻ.എ.ബി.എച്ച് (NABH) അക്രഡിറ്റേഷനുള്ള ലാബ് സൗകര്യമാണ് ഉപയോഗിക്കുന്നത്. കീഹോൾ ക്ലിനിക്ക് എം.ഡി ഡോ. ആർ. പത്മകുമാർ, നിയോടെക് വേൾഡ് ലാബ് സിഇഒ ഡോ. എ. ഗോവിന്ദറാവു എന്നിവർ വാർത്താ സമ്മേളനത്തിൽ പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
ബുക്കിംഗിന്: 099465 96357
Story Summary: DP Diagnostics at Keyhole Clinic, Edappally, has launched advanced DNA testing services in collaboration with Neotech World Lab, Delhi. This preventive genetic testing helps individuals identify the risk of diseases like cancer, diabetes, and heart ailments before symptoms appear. The clinic offers various panels including wellness, pharmacological genomics, and whole exome sequencing to ensure personalized healthcare.
Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.