Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala
HomeWorldജീവിതത്തിൽ ഒരിക്കൽപോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ; മിഹൈലോ ടൊളോട്ടോസ് |...

ജീവിതത്തിൽ ഒരിക്കൽപോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ; മിഹൈലോ ടൊളോട്ടോസ് | Mihailo Tolotos

🎙️ Latest Podcast

ജീവിച്ചു മരിക്കുന്നത് വരെ ഒരു സ്ത്രീയെ പോലും കണ്ടിട്ടില്ലാത്ത ഒരു പുരോഹിതൻ. ഓർത്തഡോക്സ് സന്യാസത്തിന്റെ കേന്ദ്രമായ അതോസ് പർവതത്തിലെ (Mount Athos) ഗ്രീക്ക് ഓർത്തഡോക്സ് സന്യാസിയായ മിഹൈലോ ടൊളോട്ടോസിന്റെ (Mihailo Tolotos) 82-ാം വയസ്സിൽ മരണപ്പെടുമ്പോൾപ്പോഴും, ഒരു സ്ത്രീയെ പോലും കണ്ടിട്ടില്ല. ജീവിതത്തിൽ ഒരിക്കൽപോലും സ്ത്രീകളെ കണ്ടിട്ടില്ലാത്ത മിഹൈലോ ടൊളോട്ടോസിന്റെ ജീവിത കഥ ആരെയും അമ്പരപ്പിക്കുന്നതാണ്.

1856 ൽ ഗ്രീസിലെ ഹാൽക്കിഡിക്കിയിലാണ്, മിഹൈലോ ടൊളോട്ടോസിന്റെ ജനനം. മിഹൈലോ ജനിച്ച് നാലു മണിക്കൂറുകൾക്കുള്ളിൽ അയാളുടെ അമ്മ മരണപ്പെടുന്നു. അച്ഛനോ, കുടുംബക്കാരോ ഇല്ലാതെ തീർത്തും അനാഥനായ മിഹൈലോയെ അതോസ് പർവതത്തിലെ ഓർത്തഡോക്സ് സന്യാസികൾ ദത്തെടുക്കുന്നു. കർശനമായ പാരമ്പര്യത്താലും ബ്രഹ്മചര്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പുലർത്തിയിരുന്ന ഇടമായിരുന്നു അതോസ് പർവതത്തിലെ ഓർത്തഡോക്സ് സന്യാസി സമൂഹം. ഇവിടുത്തെ സന്യാസിമാരായിരുന്നു ആ കുഞ്ഞിന് മിഹൈലോ ടൊളോട്ടോസ് എന്ന് പേര് നൽകുന്നത്.
മിഹൈലോ ടൊളോട്ടോസ് വളർന്നതും പഠിച്ചതുമൊക്കെ ആശ്രമത്തിലായിരുന്നു. ഒരിക്കൽ പോലും മിഹൈലോ ആശ്രമത്തിന്റെ മതിലുക്കൾക്ക് അപ്പുറം പോയിട്ടുമില്ല, ഒന്നും തന്നെ കണ്ടിട്ടുമില്ല. എന്തിനേറെ പറയുന്നു, ആ പുരോഹിതൻ ഒരു കാറോ വിമാനമോ സിനിമയോ കണ്ടിട്ടില്ല എന്നാണ് ആശ്രമത്തിലെ അന്തേവാസികൾ പറയുന്നത്. മിഹൈലോയുടെ ജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകളെ അയാൾ കാണാത്തതിന് പിന്നിലെ പ്രധാന കാരണം ആശ്രമത്തിലെ വിചിത്രമായ നിയമമാണ്.

സ്ത്രീകൾ പ്രവേശിക്കാത്ത അതോസ് പർവതം

പത്താം നൂറ്റാണ്ടിൽ സ്ഥാപിതമായ അവതോൺ (Avaton) എന്ന നിയമം, സന്യാസിമാർക്ക് ആത്മീയ പ്രബുദ്ധതയ്ക്കായും, പൂർണ്ണമായി സ്വയം സമർപ്പിക്കാൻ വേണ്ടിയും സ്ത്രീകൾ അതോസ് പർവതത്തിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി. സന്യാസിമാരുടെ ബ്രഹ്മചാരി ജീവിതശൈലി നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ ദീർഘകാല നിയമം. പുറം ലോകത്തിന്റെ ദ്രുതഗതിയിലുള്ള പരിവർത്തനങ്ങളിൽ നിന്നും തീർത്തും ഒറ്റപ്പെട്ടാണ് അതോസ് പർവതത്തിലെ സന്യാസി സമൂഹത്തിന്റെ ജീവിതം.

1988, അതോസ്, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. എന്നിരുന്നാൽ പോലും സഞ്ചാരികളായ പുരുഷന്മാർക്ക് മാത്രമേ ഇവിടെ പ്രവേശിക്കുവാനാകൂ. സന്യാസി മഠത്തിലെ ചിട്ടയായ ജീവിത രീതികളും, ദീർഘകാല നിയമങ്ങൾ കാരണമാണ് മിഹൈലോ ടൊളോട്ടോസ് എന്ന പുരോഹിതൻ ലോകത്തിൽ ഇതുവരെ സ്ത്രീകളെ കണ്ടിട്ടില്ലാത്ത പുരുഷൻ എന്ന ഖ്യാതി നേടികൊടുക്കുന്നത്.
1938-ൽ, 82-ാം വയസ്സിൽ, മിഹൈലോ ടൊളോട്ടോസ് മരണപ്പെട്ടു. ഏകാന്തതയ്ക്കും ആത്മീയതയുടെയും സാക്ഷി പത്രമായി ജീവിച്ച മിഹൈലോയ്ക്ക് അതോസിലെ സന്യാസി സമൂഹം നൽകിയത് വിശിഷ്ടമായ ശവസംസ്കാര ചടങ്ങുകളായിരുന്നു. സന്യാസ ജീവിതശൈലിയുടെ ഫലമായി, ഒരു സ്ത്രീയെ പോലും കാണാതെയാണ് മിഹൈലോ ടൊളോട്ടോസ് മരിച്ചതെന്ന് ഇന്നും വിശ്വസിക്കപ്പെടുന്നു.

1938 ഒക്ടോബർ 29 ന് മിഹൈലോ ടൊളോട്ടോസിന്റെ ഏകാന്തമായ ജീവിതത്തെ വിവരിച്ച കൊണ്ട് എഡിൻബർഗ് ഡെയ്‌ലി കൊറിയർ എന്ന പത്രത്തിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. മിഹൈലോ ടൊലോട്ടോസിന്റെ കഥ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും, ചരിത്ര രേഖകളിൽ മിഹൈലോ ടൊളോട്ടോസ് എന്ന പുരോഹിതനെ കുറിച്ചോ, സ്ത്രീകളെ ഇതുവരെ കണ്ടിട്ടില്ലാത്ത പുരുഷന്മാരെ പറ്റിയോ പരാമർശിച്ചിട്ടില്ല.

ഇന്ന്, യുദ്ധത്തിനപ്പുറം ഈ രീതി പരിണമിച്ചു. മൗണ്ട് ഹേഗൻ കൾച്ചറൽ ഷോ പോലുള്ള സാംസ്കാരിക പരിപാടികളിൽ ഇത് പ്രദർശിപ്പിക്കപ്പെടുന്നു. ഈ പ്രകടനങ്ങൾ ഗോത്ര പൈതൃകത്തെ ആഘോഷിക്കുകയും ശ്രദ്ധേയമായ ദൃശ്യ പ്രദർശനങ്ങളിലൂടെ ചിമ്പു ഐഡൻറിറ്റി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. അസ്ഥികൂട രൂപകൽപ്പനകൾ ആചാരപരമായ നൃത്തങ്ങൾക്കൊപ്പം, പ്രേക്ഷകരെ ആകർഷിക്കുന്നതിനൊപ്പം അവരുടെ തനതായ സാംസ്കാരിക പൈതൃകം നിലനിർത്തുന്നു.

Summary: Mihailo Tolotos (c. 1856–1938) was a Greek Orthodox monk who, according to legend, lived his entire 82-year life on Mount Athos without ever seeing a woman. His story is defined by the strict avaton rule, which has prohibited females from entering the peninsula since the 10th century.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.