Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeLaptopsഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാൻ ഗൂഗിൾ; സ്ഥലം കണ്ടെത്താനുള്ള...

ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാൻ ഗൂഗിൾ; സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഊർജ്ജിതം

🎙️ Latest Podcast

 മുംബൈ: ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കാൻ ആഗോള ടെക് ഭീമനായ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാനിന്നാണ് സൂചന. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും വിവിധ മാധ്യമനാണ് റിപ്പോർട്ട് ചെയ്യുന്നു.നിലവില്‍ കെട്ടിടം വാടകയ്‌ക്കെടുത്താണ് ഗൂഗിളിന്റെ ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നവി മുംബൈയിലും നോയിഡയിലും ഗൂഗിളിന് പാട്ടത്തിനെടുത്ത ഡാറ്റാ സെന്ററുകളുണ്ട്. 2022-ല്‍ നോയിഡയില്‍ അദാനിയുടെ ഒരു ഡാറ്റാ സെന്റര്‍ ഗൂഗിള്‍ വാടകയ്‌ക്കെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.