ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം സിനാൻ ജലീൽ വിടവാങ്ങി (Sinan Jaleel Death). തൃശൂർ ചേറ്റുവ ജി.എം.യു.പി സ്കൂളിന് സമീപം വട്ടംപറമ്പിൽ ജലീൽ–ശുഹൈബ ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45-ഓടെ ദേശീയപാത 66-ൽ ചേറ്റുവ ജി.എം.യു.പി സ്കൂളിന് മുന്നിലായിരുന്നു അപകടം. ബൈക്കിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിനാനെ ആദ്യം ചേറ്റുവയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്കും മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ദേശീയ സ്കൂൾ അണ്ടർ-19 ഫുട്ബോൾ കിരീടം നേടിയ കേരള ടീമിലെ കരുത്തനായ അംഗമായിരുന്നു സിനാൻ.
പ്രാതിനിധ്യം: സബ് ജൂനിയർ, ജൂനിയർ, അണ്ടർ-19, 20 വിഭാഗങ്ങളിൽ മലപ്പുറം ജില്ലയ്ക്കായും ഒഡീഷയിൽ നടന്ന ബി.സി റോയ് ഫുട്ബോൾ മലപ്പുറം അത്താണിക്കൽ എം.ഐ.സി സ്കൂൾ ഹയർ സെക്കൻഡറി (മുത്തൂറ്റ് എഫ്.സി) വിദ്യാർത്ഥിയാണ്.
മരണശേഷവും മറ്റുള്ളവർക്ക് വെളിച്ചമായി സിനാന്റെ കണ്ണുകൾ ബന്ധുക്കൾ ദാനം ചെയ്തു. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ചേറ്റുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. സിയാൻ ജലീൽ, ജസ്മിൻ എന്നിവരാണ് സഹോദരങ്ങൾ.
Story Summary: Promising young football player Sinan Jaleel (18) passed away after succumbing to injuries sustained in a bike accident near Chettuva. A member of Kerala’s national-level Under-19 championship-winning team, Sinan’s eyes were donated by his family following his demise.

