കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഭക്ഷ്യസ്ഥാപനം അധികൃതർ അടച്ചുപൂട്ടി. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത് (Kuwait Food Safety Inspection).
പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സ്ഥാപനം പൂർണ്ണമായും പരാജയപ്പെട്ടതായി അധികൃതർ കണ്ടെത്തി. ഇത്കൂടാതെ അനുവദനീയമായ ലൈസൻസ് പരിധിക്ക് പുറത്തുള്ള സ്ഥലം ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിച്ചു. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികൾ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്തു. പരിശോധനയിൽ അഞ്ച് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ ഉത്തരവിടുകയായിരുന്നു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും 24 മണിക്കൂറും പരിശോധന കർശനമാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.
Summary: Kuwait authorities have shut down a food establishment in the Hawalli Governorate following a surprise inspection by the Public Authority for Food and Nutrition (PAFN). The inspectors discovered five major health and safety violations, including poor general hygiene, unauthorized use of premises, and employees working without valid health certificates. Officials emphasized that strict legal action is being taken and 24-hour inspections will continue across all governorates to ensure public safety.

