മുംബൈ : മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിവന്നിരുന്ന സംഘത്തിനെതിരെ കേസെടുത്ത് പോലീസ് (Pune Crime Branch Raid Datta Nagar). പുണെ സിറ്റി പോലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റ് (AHTU) ദത്ത നഗറിലെ ഒരു അപ്പാർട്ട്‌മെന്റിൽ പ്രവർത്തിച്ചിരുന്ന മസാജ് സെന്ററിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ‘യോഗ ആയുർവേദിക് പൊട്ട്ലി മസാജ്’ (Yoga Ayurvedic Potli Massage) എന്ന പേരിലായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.ദത്ത നഗറിലെ വെങ്കിടേഷ് ബ്ലോസം സൊസൈറ്റിയിലുള്ള ഒരു അപ്പാർട്ട്‌മെന്റിലാണ് റെയ്ഡ് നടന്നത്. രഹസ്യ വിവരത്തെത്തുടർന്ന് ഒരു ഡെക്കോയ് കസ്റ്റമറെ (Decoy Customer) അയച്ച് വിവരം സ്ഥിരീകരിച്ച ശേഷമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നീക്കം.
അഞ്ച് ഇന്ത്യൻ യുവതികളെയാണ് പോലീസ് ഈ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് സർക്കാർ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മസാജ് സെന്റർ ഉടമകളായ രണ്ട് പേർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), പിറ്റ (PITA) എന്നീ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
പൊട്ട്ലി മസാജിന്റെ മറവിൽ യുവതികളെ നിർബന്ധപൂർവ്വം പെൺവാണിഭത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സീനിയർ പോലീസ് ഇൻസ്പെക്ടർ ഛഗൻ കപാസെയുടെ നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷൻ. ഈ സംഘത്തിന് മറ്റ് നഗരങ്ങളിലെ പെൺവാണിഭ റാക്കറ്റുകളുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

