മുംബൈ: ആശാ ഭോസ്‌ലേ ആശുപത്രിയിൽ (Asha Bhosle Health Update April 2026). ശനിയാഴ്ച വൈകുന്നേരത്തോടെയാണ് (ഏപ്രിൽ 11, 2026) ഹൃദയാഘാതത്തെത്തുടർന്ന് ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ പ്രമുഖ ചികിത്സാ കേന്ദ്രമായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ എമർജൻസി മെഡിക്കൽ സർവീസസ് (EMS) യൂണിറ്റിലാണ് 92 വയസ്സുകാരിയായ അവർ ഇപ്പോൾ കഴിയുന്നത്. ഡോ. പ്രതീത് സാംദാനിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ആശാ ഭോസ്‌ലേയെ ചികിത്സിക്കുന്നത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അവരെ ആശുപത്രിയിലെത്തിച്ചത്.
നിലവിൽ അവർ ഐ.സി.യുവിൽ (ICU) ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നില ഗുരുതരമാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകളെങ്കിലും ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ കൃത്യമായ മെഡിക്കൽ ബുള്ളറ്റിൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രിയ ഗായികയുടെ ആരോഗ്യത്തിനായി സംഗീത-സിനിമാ ലോകത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരും പ്രാർത്ഥനയിലാണ്. മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷെലാർ ഉൾപ്പെടെയുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ട് വിവരങ്ങൾ തേടിയിട്ടുണ്ട്.
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമാ സംഗീതത്തിൽ വിസ്മയങ്ങൾ തീർത്ത ആ സ്വരം വേഗത്തിൽ പൂർണ്ണ ആരോഗ്യത്തോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
Story Summary:
Legendary playback singer Asha Bhosle (92) was admitted to Mumbai’s Breach Candy Hospital on Saturday, April 11, 2026, after suffering a cardiac arrest. She is currently undergoing treatment in the Intensive Care Unit (ICU) under the care of Dr. Pratit Samdani. While her condition is reported to be critical, no official family statement has been issued yet. Fans and colleagues from the film industry are praying for her speedy recovery.

