പാട്ന: ബിഹാറിലെ ജെഹാനാബാദിൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി (Bihar School Guard Arrested). സംഭവത്തിൽ സ്കൂൾ കാന്റീൻ ജീവനക്കാരനായ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റസമ്മതം നടത്തിയ പ്രതി, കൃത്യം നടത്തുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കുട്ടി നിലവിളിക്കുമെന്നും താൻ പിടിക്കപ്പെടുമെന്നും ഭയന്ന പ്രതി ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലാണെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ മുകേഷ് മാനസികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. ഹോസ്റ്റലിലെ കുട്ടികൾ തന്നെ പരിഹസിച്ചിരുന്നതായി ഇയാൾ ആരോപിച്ചിരുന്നു. കൂടാതെ, ഹോസ്റ്റൽ നടത്തിപ്പുകാരനുമായുള്ള വ്യക്തിവൈരാഗ്യം തീർക്കാനായി സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുമെന്നും പൂട്ടിക്കുമെന്നും ഇയാൾ മുൻപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ (POCSO) തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പട്നയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. പിഞ്ചുകുഞ്ഞിനോട് കാട്ടിയ ക്രൂരതയിൽ ബിഹാറിലുടനീളം വലിയ പ്രതിഷേധം ഉയരുകയാണ്.
Story Summary:
A 46-year-old school canteen guard named Mukesh was arrested in Jehanabad, Bihar, for the brutal sexual assault and murder of a 5-year-old residential school student. According to the police, Mukesh lured the child to his room on Sunday night, raped him, and then slit his throat to silence him. The body, found with severe mutilation, was abandoned near the hostel stairs. The accused, who was allegedly under the influence of alcohol, claimed he did it out of frustration and a grudge against the school management.

