ചിക്കമംഗളൂരു/പാലക്കാട്: ചിക്കമംഗളൂരുവിലെ ബാബാ ബുധൻഗിരി മലനിരകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 15-കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ (Sreenanda Death Mystery Chikkamagaluru). കുട്ടി കാൽവഴുതി വീണതാകാമെന്ന പ്രാഥമിക നിഗമനം തള്ളിക്കളയുന്ന കുടുംബം, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നു. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
തിരച്ചിലിനിടെ പോലീസ് നായ ഓടിയെത്തിയത് മലമുകളിലെ ഒരു കടയുടെ അടുത്തേക്കായിരുന്നു. എന്നാൽ ആ കടയിലെ ആളെ പോലീസ് ഇതുവരെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.നേരത്തെ രണ്ടുതവണ വിശദമായി തിരച്ചിൽ നടത്തിയ സ്ഥലത്തുനിന്ന് തന്നെയാണ് പിന്നീട് മൃതദേഹം കണ്ടെത്തിയത്. ഇത് ദുരൂഹമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.കുട്ടി ഒരിക്കലും ഒറ്റയ്ക്ക് ആ മലമുകളിലേക്ക് പോകില്ലെന്നും, ഫോട്ടോ എടുക്കാൻ ഫോൺ കയ്യിലില്ലാത്ത സാഹചര്യത്തിൽ അത്ര ദൂരം തനിയെ പോകാൻ സാധ്യതയില്ലെന്നും ബന്ധുക്കൾ പറയുന്നു.
കാണാതായ ആദ്യ ദിവസം തന്നെ കൃത്യമായ തിരച്ചിൽ നടത്തിയിരുന്നെങ്കിൽ മകളെ ജീവനോടെ രക്ഷിക്കാമായിരുന്നുവെന്ന് ശ്രീനന്ദയുടെ മാതാപിതാക്കൾ വികാരാധീനരായി പറഞ്ഞു.ശ്രീനന്ദയെ കാണാതായ മാണിക്കധാര വ്യൂ പോയിന്റിന് സമീപത്തെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്നാണ് അധികൃതർ നൽകിയ മറുപടി. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
ബാബാ ബുധൻഗിരി കുന്നിന് താഴെ ഹർഷന ഗുപ്പെ എന്ന ഭാഗത്തെ മലയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടേക്ക് മലയിൽ നിന്ന് നേരിട്ട് ഇറങ്ങാൻ കഴിയില്ലെന്നും ഗ്രാമം വഴി നടന്നെത്തണമെന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിൽ സ്വർണ്ണ മോതിരം ഉൾപ്പെടെയുള്ളവ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്.
പാലക്കാട് നിന്നുള്ള കേരളാ പോലീസ് സംഘവും നിലവിൽ ചിക്കമംഗളൂരുവിൽ തുടരുന്നുണ്ട്. ശ്രീനന്ദയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary:
The family of 15-year-old Sreenanda, who was found dead in a gorge in Chikmagalur, has alleged foul play and dismissed the possibility of an accidental fall. They raised concerns over why a local shopkeeper, towards whom the police dog squad had tracked a scent, was not questioned. The family also questioned how her body was found in an area already searched twice. Police are currently investigating CCTV footage from nearby areas, although cameras at the spot were reportedly faulty.

