Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'UDF റെക്കോർഡ് വിജയം നേടും': പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | UDF

‘UDF റെക്കോർഡ് വിജയം നേടും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | UDF

🎙️ Latest Podcast

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും മുന്നണി റെക്കോർഡ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(UDF will achieve record victory, says Panakkad Sadiq Ali Shihab Thangal)

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും വിജയിച്ച ആത്മവിശ്വാസവുമായാണ് യുഡിഎഫ് ഫൈനൽ പോരാട്ടത്തിന് എത്തിയിരിക്കുന്നത്. ഈ ഫൈനലിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.