Description
Digital Voice of Kerala
Wednesday, April 8, 2026

Digital Voice of Kerala
HomeNationalചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി: തിരച്ചിൽ ഊർജ്ജിതം |...

ചിക്കമഗളൂരുവിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി: തിരച്ചിൽ ഊർജ്ജിതം | Missing

🎙️ Latest Podcast

ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. കുടുംബാംഗങ്ങൾക്കും പാലക്കാട് നിന്നുള്ള നാൽപ്പതംഗ സംഘത്തിനുമൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിനെത്തിയത്.(15-year-old girl from Kerala goes missing in Chikmagalur during family trip)

കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. സംഘത്തോടൊപ്പം മല കയറുന്നതിനിടെയാണ് കുട്ടിയിൽ നിന്ന് വിവരമൊന്നും ലഭിക്കാതെ വന്നത്. വിവരമറിഞ്ഞ ഉടൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രി ഒരു മണി വരെ വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

കാണാതായ കുട്ടിയെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പാലക്കാട് നിന്നുള്ള ഒരു പ്രത്യേക സംഘവും അന്വേഷണത്തിൽ സഹായിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ ഡ്രോണുകൾ ഉപയോഗിച്ച് മലനിരകളിലും വനപ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.