മുംബൈ: ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെടാൻ തനിക്ക് ഭയമാണെന്ന് തുറന്നുപറഞ്ഞ് നടൻ അഭിഷേക് ബച്ചൻ (Abhishek Bachchan Aishwarya Rai Red Carpet). ഇത്തരം വലിയ വേദികളിലും ചടങ്ങുകളിലും പങ്കെടുക്കുന്നത് തനിക്ക് അങ്ങേയറ്റം ചമ്മലുണ്ടാക്കുന്ന കാര്യമാണെന്നും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിനിടെയാണ് തമാശ കലർന്ന സ്വരത്തിൽ അഭിഷേക് തന്റെ മനസ്സ് തുറന്നത്.
“എന്റെ ഭാര്യയെ നിങ്ങൾ കണ്ടിട്ടുണ്ടോ? റെഡ് കാർപ്പറ്റിൽ അവൾ നിൽക്കുന്നത് കണ്ടിട്ടുണ്ടോ? അക്കാര്യത്തിൽ അവൾ അങ്ങേയറ്റം പ്രൊഫഷണലാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവൾ മിടുക്കിയാണ്. എന്നാൽ എനിക്ക് റെഡ് കാർപ്പറ്റിൽ നിൽക്കുന്നതാണ് ഏറ്റവും ഭയമുള്ള കാര്യം.”
“ഐശ്വര്യ കൂടെയുണ്ടെങ്കിൽ എനിക്ക് അങ്ങേയറ്റം പേടിയാണ്. ഞാൻ ഒരു മരക്കട്ട പോലെയാണ് അവിടെ നിൽക്കുക. കൈ പോക്കറ്റിലിടണോ അതോ എന്ത് ചെയ്യണമോ എന്ന് എനിക്കറിയില്ല. ഞാൻ അവിടെ അസ്വസ്ഥനാവാറുണ്ട്.”
തന്റെ പരിഭ്രമം കാണുന്ന ഫോട്ടോഗ്രാഫർമാർ ചിരിക്കാൻ ആവശ്യപ്പെടാറുണ്ടെന്നും അഭിഷേക് പറഞ്ഞു. ഒരിക്കൽ താൻ ദേഷ്യത്തിലാണെന്ന് അവർ തെറ്റിദ്ധരിച്ചു. “ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്? നിനക്കെന്താണ് ഇത്ര നീരസം?” എന്ന് അവർ ചോദിച്ചതായും അവരോട് ക്ഷമ ചോദിച്ചാണ് അവിടെ നിന്ന് മടങ്ങിയതെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
സിനിമയിലെ പ്രകടനങ്ങളിൽ മികവ് പുലർത്താറുണ്ടെങ്കിലും പൊതുവേദികളിലെ ഫോട്ടോ സെഷനുകൾ ഇപ്പോഴും തനിക്ക് വെല്ലുവിളിയാണെന്നാണ് ജൂനിയർ ബച്ചൻ പറയുന്നത്. ഐശ്വര്യയുടെ ആത്മവിശ്വാസത്തിന് മുന്നിൽ താൻ പതറിപ്പോകാറുണ്ടെന്ന താരത്തിന്റെ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
Story Summary:
Actor Abhishek Bachchan revealed his discomfort and fear of walking the red carpet alongside his wife, Aishwarya Rai Bachchan. He described himself as feeling like a “wooden log” in such situations, whereas he praised Aishwarya for her professional ease in handling the spotlight. Abhishek shared an anecdote where photographers mistook his awkwardness for anger, forcing him to apologize and explain his shyness at high-profile events.

