Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeSportsബ്ലാസ്റ്റേഴ്സിന് സീസണിലെ ആറാം തോൽവി; സ്പോർട്ടിങ് ഡൽഹിയോട് മഞ്ഞപ്പട പതറി; ഹോം...

ബ്ലാസ്റ്റേഴ്സിന് സീസണിലെ ആറാം തോൽവി; സ്പോർട്ടിങ് ഡൽഹിയോട് മഞ്ഞപ്പട പതറി; ഹോം മത്സരങ്ങൾ ബഹിഷ്കരിക്കാൻ ആരാധകർ | Kerala Blasters vs Sporting Delhi ISL

🎙️ Latest Podcast

ഹൈദരാബാദ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും കനത്ത തിരിച്ചടി (Kerala Blasters vs Sporting Delhi ISL). സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങിയ മഞ്ഞപ്പട, എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്‌പോർട്ടിങ് ഡൽഹിയോട് പരാജയപ്പെട്ടു. പുതിയ പരിശീലകൻ ആഷ്‌ലി ബെസ്റ്റ്‌വുഡിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളത്തിന് ഇരുപകുതികളിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ മുഹമ്മദ് അയ്മൻ (36-ാം മിനിറ്റ്), മാത്യ ബവോസിച് (90+7 മിനിറ്റ്) എന്നിവരാണ് ഡൽഹിക്കായി ലക്ഷ്യം കണ്ടത്. പന്ത് കൈവശം വെക്കുന്നതിലും ആക്രമണം സംഘടിപ്പിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. മോശം ഫോമിലായിരുന്ന സ്പോർട്ടിങ് ഡൽഹിയുടെ സീസണിലെ ആദ്യ വിജയമാണിത്.

നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് കേവലം ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ 13-ാം സ്ഥാനത്താണ്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരുന്നു.

ടീമിന്റെ തുടർച്ചയായ പരാജയങ്ങളിൽ പ്രതിഷേധിച്ച് വരും ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ഔദ്യോഗിക ആരാധക കൂട്ടായ്മയായ ‘മഞ്ഞപ്പട’ അറിയിച്ചു. ആരാധകരുടെ വികാരത്തെ മാനിക്കുന്ന നടപടികൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും, ക്ലബ്ബിന്റെ നിലവിലെ പോക്കിൽ കടുത്ത പ്രതിഷേധമുണ്ടെന്നും അവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Story Summary:
Kerala Blasters suffered their sixth defeat of the ISL season, losing 0-2 to Sporting Delhi. Under new coach Ashley Westwood, the team failed to convert chances, with goals from former Blaster Mohammed Aiman and Matej Bauozič securing Delhi’s first win. Currently 13th in the standings with just one point from seven matches, the club faces a boycott from its fan group, ‘Manjappada,’ who are protesting the management’s handling of the team’s ongoing crisis.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.