Description
Digital Voice of Kerala
Sunday, April 5, 2026

Digital Voice of Kerala
HomeKeralaനാല് നാളത്തെ അതിജീവനം, കയ്യിൽ അരലിറ്റർ വെള്ളം മാത്രം; കുടകിൽ കാണാതായ...

നാല് നാളത്തെ അതിജീവനം, കയ്യിൽ അരലിറ്റർ വെള്ളം മാത്രം; കുടകിൽ കാണാതായ ശരണ്യയെ കാട്ടിൽ നിന്നും പുറത്തെത്തിച്ചു | Sharanya GS Rescued Coorg

🎙️ Latest Podcast

മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയർ ശരണ്യ ജി.എസിനെ (36) നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ വനത്തിൽ നിന്നും സുരക്ഷിതയായി പുറത്തെത്തിച്ചു (Sharanya GS Rescued Coorg). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നക്സൽ വിരുദ്ധ സേനയും കർണാടക വനംവകുപ്പും പോലീസും ചേർന്നുള്ള സംഘം ശരണ്യയെ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത ശരണ്യ നാട്ടിലെ അമ്മയുമായി ഫോണിൽ സംസാരിച്ചു.

കാട്ടിൽ ഒറ്റപ്പെട്ട ആ നിമിഷങ്ങളെക്കുറിച്ച് ശരണ്യ മാധ്യമങ്ങളോട് വിശദീകരിച്ചുത് ഇങ്ങനെ.

ട്രക്കിങ്ങിനിടെ താഴേക്ക് ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവരെ കാണാതായി. വൈകാതെ മൊബൈൽ നെറ്റ്‍വർക്ക് നഷ്ടമാവുകയും ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.കൈവശം ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് അരലിറ്ററിന്റെ ഒരു കുപ്പി വെള്ളം മാത്രമാണ്. ട്രക്കിങ്ങിനിടെ ഒറ്റപ്പെട്ടുപോയാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ശരണ്യയ്ക്ക് നേരത്തെ പരിശീലനം ലഭിച്ചിരുന്നു. സുരക്ഷിതമല്ലാത്തതിനാൽ രാത്രിയിൽ കാട്ടിലൂടെ മുന്നോട്ട് നടന്നില്ല. അരുവിയുള്ള ഭാഗത്ത് വിശ്രമിച്ചു. ആരെങ്കിലും കേൾക്കാനായി രാവിലെയും വൈകുന്നേരവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുമായിരുന്നു. ഡ്രോൺ നിരീക്ഷണം പ്രതീക്ഷിച്ചുകൊണ്ട് കാഴ്ച ലഭിക്കുന്ന തുറസ്സായ സ്ഥലത്ത് തന്നെ നിലയുറപ്പിച്ചു-ശരണ്യ പറഞ്ഞു.

ഏപ്രിൽ രണ്ടിനാണ് കൊച്ചിയിൽ നിന്നും ശരണ്യ ഒറ്റയ്ക്ക് കുടകിലെത്തിയത്. വനംവകുപ്പിന്റെ നിർദേശപ്രകാരം മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ വൈകുന്നേരം സംഘം തിരിച്ചെത്തിയപ്പോഴാണ് ശരണ്യയെ കാണാനില്ലെന്ന വിവരം അറിയുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 1748 മീറ്റർ ഉയരത്തിലുള്ള, വന്യമൃഗ ശല്യമുള്ള ദുർഘടമായ വനമേഖലയിലായിരുന്നു ശരണ്യ കുടുങ്ങിയത്. തിരച്ചിൽ ഊർജിതമാക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നിലവിൽ ശരണ്യയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഇവരെ നാട്ടിലേക്ക് തിരികെ കൊണ്ടുവരും.

Story Summary:
Sharanya G.S., a 36-year-old IT professional from Kozhikode who went missing during a solo trek at Thadiyandamol peak in Coorg, was rescued safely after four days. A joint team of the Anti-Naxal Force, Karnataka Forest Department, and Police located her on Sunday evening. Sharanya shared her survival story, detailing how she managed with limited water and used her prior survival training to stay safe in the dense forest despite wild animal threats and lack of connectivity.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.