തെഹ്റാൻ: ഇറാൻ-യുഎസ് സംഘർഷം അതിരൂക്ഷമാകുന്നു (US Airstrike on Iran Isfahan). ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ, തബ്രീസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ശക്തമായ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാനിലെ ബദർ സൈനിക വ്യോമതാവളത്തിന് സമീപമുള്ള പ്രധാന വെടിമരുന്ന് ഡിപ്പോ തകർത്തതായാണ് വിവരം.
ഭൂഗർഭ കേന്ദ്രങ്ങളെ തകർക്കാൻ ശേഷിയുള്ള 2000 പൗണ്ട് ഭാരമുള്ള പെനിട്രേറ്റർ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇറാൻ ഭൂഗർഭ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി കരുതപ്പെടുന്ന 540 കിലോയോളം വരുന്ന യുറേനിയം ശേഖരം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തെത്തുടർന്ന് വൻ സ്ഫോടന പരമ്പരകളാണ് ഉണ്ടായത്. 2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഇസ്ഫഹാൻ നഗരത്തിലാകെ സ്ഫോടനത്തിന്റെ ആഘാത തരംഗങ്ങൾ അനുഭവപ്പെട്ടു.വെടിനിർത്തൽ കരാറിന് തയ്യാറായില്ലെങ്കിൽ ഇറാനിൽ കരയാക്രമണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. നയതന്ത്ര നീക്കങ്ങൾക്കാണ് മുൻഗണനയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ വ്യക്തമാക്കിയെങ്കിലും ഇസ്രായേലുമായി ചേർന്ന് യുഎസ് ആക്രമണം തുടരുകയാണ്.
ഇറാൻ നടത്തിയ തിരിച്ചടിയിൽ ഇസ്രായേലിലെ കെമിക്കൽ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു.കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ തമിഴ്നാട് രാമനാഥപുരം സ്വദേശി സന്താന ശെൽവം (40) കൊല്ലപ്പെട്ടു.
ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഐക്യരാഷ്ട്രസഭ സമാധാന സേനാംഗം കൊല്ലപ്പെട്ടു. പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങൾ കടുത്ത ആശങ്കയിലാണ്. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
Short Story Summary:
In a major escalation, the US and Israel launched a combined airstrike on Iran, targeting military and nuclear-linked facilities in Isfahan, Tehran, and Tabriz. Using 2000-pound “Bunker Buster” bombs, the strikes hit a major ammunition depot in Isfahan, a city housing 2.3 million people. US President Donald Trump shared video footage of the massive explosions, warning of a potential ground invasion if a ceasefire is not reached. The conflict has claimed lives beyond the borders, including an Indian national from Tamil Nadu killed in an Iranian attack on a Kuwaiti plant and a UN peacekeeper in Lebanon.

