ജുബ: ഖനന മേഖലയിലെ തർക്കങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത് (South Sudan Gold Mine Massacre ). ഖനന കമ്പനികളും അനധികൃത ഖനനക്കാരും തമ്മിലുള്ള ശത്രുതയാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ജെബൽ ഇറാക്കിലെ സ്വർണ്ണഖനിയിൽ അതിക്രമിച്ചു കയറിയ സായുധസംഘം തൊഴിലാളികൾക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. 70 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് തുടങ്ങിയതോടെ ഒട്ടേറെ പേർ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഖനന മേഖലയിൽ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
സൗത്ത് സുഡാനിലെ പ്രകൃതിവിഭവങ്ങൾ സമ്പന്നമായ ഈ മേഖലയിൽ ഖനന അവകാശത്തെച്ചൊല്ലി മുൻകാലങ്ങളിലും സായുധ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള കമ്പനികളും പ്രാദേശിക സായുധ സംഘങ്ങളുടെ പിന്തുണയുള്ള അനധികൃത ഖനനക്കാരും തമ്മിലുള്ള പോരാട്ടം ഇവിടെ പതിവാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആഭ്യന്തര യുദ്ധവും വംശീയ കലാപങ്ങളും തുടരുന്ന സൗത്ത് സുഡാനിൽ ഈ കൂട്ടക്കൊല വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
Short Story Summary:
In a horrific incident in South Sudan, an armed group shot and killed 70 people following a dispute at a gold mine near the capital, Juba. The massacre took place late last week at the Jebel Irak gold mine in Central Equatoria State. Video footage showing numerous bodies lying in the open has emerged. Many survivors fled into nearby bushes during the attack. The region has a history of violent clashes between mining companies and illegal miners over resource control.

