കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ ഫ്ലക്സ് ബോർഡുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു (Beypore Assembly Election 2026 Latest News). മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് കീറിനശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. അൻവറിന് ലഭിക്കുന്ന ജനപിന്തുണയിൽ ഭയന്നവരാണ് ഇതിന് പിന്നിലെന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം ആരോപിച്ചു.ബേപ്പൂർ ടൗൺ, വെസ്റ്റ് ബേപ്പൂർ എന്നിവിടങ്ങളിലെ പ്രധാന കവലകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.
അതേസമയം , സമാധാനപരമായ തിരഞ്ഞെടുപ്പ് അന്തരീക്ഷം തകർക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അൻവറിന്റെ സ്വീകാര്യത കണ്ട് വിറളിപൂണ്ടവരാണ് ഈ അക്രമത്തിന് പിന്നിലെന്നും യുഡിഎഫ് പ്രവർത്തകർ കുറ്റപ്പെടുത്തി. ബോർഡുകൾ നശിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി.
കേരളം ഉറ്റുനോക്കുന്ന അതിശക്തമായ പോരാട്ടമാണ് ഇത്തവണ ബേപ്പൂരിൽ നടക്കുന്നത്. നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് റിയാസും, എൽഡിഎഫ് വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ മുൻ എംഎൽഎ പി.വി. അൻവറും തമ്മിലാണ് പ്രധാന മത്സരം.
രണ്ട് കരുത്തരായ സ്ഥാനാർത്ഥികൾ നേർക്കുനേർ വരുന്നതിനാൽ മണ്ഡലത്തിൽ വൻതോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ഇരുമുന്നണികളും നടത്തുന്നത്.
Short Story Summary:
Campaign boards of UDF candidate P.V. Anwar were vandalized in Beypore and West Beypore. UDF activists alleged that opponents, intimidated by Anwar’s popularity, are behind the act and promised legal action. Beypore is witnessing a high-profile battle between PWD Minister P.A. Mohammed Riyas and P.V. Anwar, making it one of the most watched constituencies in the assembly election.

