Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeTopടിവി റേറ്റിങ്ങിൽ ഇനി കൃത്രിമം നടക്കില്ല; ലാൻഡിങ് പേജ് ഒഴിവാക്കി കേന്ദ്രത്തിന്റെ...

ടിവി റേറ്റിങ്ങിൽ ഇനി കൃത്രിമം നടക്കില്ല; ലാൻഡിങ് പേജ് ഒഴിവാക്കി കേന്ദ്രത്തിന്റെ പുതിയ നയം 2026 | TV Rating Policy India 2026

🎙️ Latest Podcast

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളുടെ ജനപ്രീതി അളക്കുന്ന റേറ്റിങ് സംവിധാനം കുറ്റമറ്റതാക്കാൻ കർശന വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ (TV Rating Policy India 2026). ലാൻഡിങ് പേജ് വ്യൂവർഷിപ്പ് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ നയത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം. ഇതോടെ കേബിൾ/ഡിടിഎച്ച് ഓൺ ചെയ്യുമ്പോൾ ആദ്യം വരുന്ന ചാനലിലൂടെ (Landing Page) ലഭിക്കുന്ന ‘കൃത്രിമ’ റേറ്റിങ് ഇനിമുതൽ ചാനലുകൾക്ക് ലഭിക്കില്ല.

ലാൻഡിങ് പേജ് ഇനി വെറും മാർക്കറ്റിംഗ് ടൂൾ മാത്രമായിരിക്കും. ഇതിലൂടെ ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം റേറ്റിങ്ങിൽ (TRP) കണക്കാക്കില്ല.
റേറ്റിങ്ങിന്റെ കൃത്യത ഉറപ്പാക്കാൻ വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം വർദ്ധിപ്പിച്ചു. നിലവിലുള്ള ഏജൻസികൾ ആറുമാസത്തിനകം 80,000 വീടുകളിൽ കൂടി മീറ്ററുകൾ ഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

റേറ്റിങ് ഏജൻസികളുടെ ഡയറക്ടർ ബോർഡിൽ കുറഞ്ഞത് 50 ശതമാനം പേർ പ്രക്ഷേപകരുമായോ പരസ്യ ഏജൻസികളുമായോ ബന്ധമില്ലാത്ത സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം.കാഴ്ചക്കാരുടെ സ്വകാര്യത സംരക്ഷിക്കാൻ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) നിയമം 2023 കർശനമായി പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

കൂടാതെ , റേറ്റിങ് വിവരങ്ങൾ പരിശോധിക്കാൻ രണ്ട് ഘട്ടങ്ങളിലായുള്ള ഓഡിറ്റിംഗ് നിർബന്ധമാക്കി. മന്ത്രാലയത്തിന്റെ പ്രത്യേക ഓഡിറ്റ് സംഘം ഫീൽഡ് പരിശോധനകൾ നടത്തും.

പരാതികൾ പരിഹരിക്കാൻ 10 ദിവസത്തിനുള്ളിൽ നോഡൽ ഓഫീസറെ നിയമിക്കണം. അതിന് മുകളിൽ ഒരു അപ്പലേറ്റ് അതോറിറ്റിയും ഉണ്ടായിരിക്കും. റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്ന ഏജൻസികൾക്കോ ചാനലുകൾക്കോ എതിരെ പിഴ, സസ്പെൻഷൻ, രജിസ്ട്രേഷൻ റദ്ദാക്കൽ തുടങ്ങിയ കടുത്ത നടപടികൾ സ്വീകരിക്കും.

ഈ പുതിയ നയം നിലവിൽ വരുന്നതോടെ പ്രാദേശിക ചാനലുകൾ ഉൾപ്പെടെയുള്ളവയുടെ യഥാർത്ഥ ജനപ്രീതി കൃത്യമായി മനസ്സിലാക്കാൻ പരസ്യദാതാക്കൾക്കും പ്രേക്ഷകർക്കും സാധിക്കും.

Short Story Summary:
The Ministry of Information & Broadcasting has launched the TV Rating Policy 2026 to ensure transparency in television ratings. A major highlight is the exclusion of landing page viewership from TRP calculations. The policy mandates increasing the sample size by adding 80,000 homes, ensuring 50% independent directors in rating agencies, and strictly adhering to the DPDP Act 2023. Stringent penalties, including license cancellation, await those who manipulate ratings.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.