കൊച്ചി: പ്രമുഖ ഡച്ച് വിഷ്വൽ ആർട്ടിസ്റ്റ് അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും (Afra Eisma Kochi Biennale). ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രഫി (MAP) സംഘടിപ്പിക്കുന്ന ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്ക്’ (Mild Tooth of Milk) എന്ന പ്രദർശനത്തിന്റെ ഭാഗമായാണ് അഫ്ര എത്തുന്നത്.
മാർച്ച് 28, 29 (ശനി, ഞായർ) ദിവസങ്ങളിൽ രാവിലെ 11:00 മുതൽ 11:30 വരെയും വൈകുന്നേരം 3:00 മുതൽ 3:30 വരെയുമാണ് കലാകാരിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം. നെതർലൻഡ്‌സിലെ ഹേഗ്, ആംസ്റ്റർഡാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഫ്ര, തുണിത്തരങ്ങളും സെറാമിക്സും ഉപയോഗിച്ചുള്ള ശില്പങ്ങളിലൂടെയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ, മാനസികാരോഗ്യം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളാണ് ഇവരുടെ കലാസൃഷ്ടികളുടെ ഇതിവൃത്തം.
സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി വ്യത്യസ്തമായ ശില്പശാലകൾ ഒരുക്കിയിട്ടുണ്ട്:
പാവനിർമ്മാണ ശില്പശാല (മാർച്ച് 28, ശനി) ,അഫ്ര എസ്മയുടെ നേതൃത്വത്തിൽ രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെ നടക്കും. സോക്സുകളും മറ്റ് തുണിത്തരങ്ങളും ഉപയോഗിച്ച് പാവകളെ നിർമ്മിക്കുന്നതിനൊപ്പം അതിജീവനത്തിന്റെ കഥകൾ പങ്കുവെക്കാനും ഇതിലൂടെ സാധിക്കും.
നെയ്ത്ത് ശില്പശാല (മാർച്ച് 29, ഞായർ), രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നെയ്ത്ത് ശില്പശാല നടക്കും.
പ്രശസ്ത കലാകാരിയും ഇന്ത്യ ആർട്ട് പ്രൊജക്റ്റ് ക്യൂറേറ്ററുമായ സിമി മേരിയാണ് ഇതിന് നേതൃത്വം നൽകുന്നത്. പഴയ തുണിത്തരങ്ങളും നൂലുകളും ഉപയോഗിച്ച് മനോഹരമായ സൃഷ്ടികൾ രൂപപ്പെടുത്താൻ ഇതിലൂടെ പരിശീലനം നൽകും.
പങ്കെടുക്കുന്നവർക്ക് തങ്ങളുടെ പക്കലുള്ള പഴയ തുണികൾ കൊണ്ടുവരാമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: +91 73568 42839, +91 70934 00864
Short Story Summary:
Renowned Dutch artist Afra Eisma will visit the Kochi Biennale on March 28 and 29 to interact with art enthusiasts. Her exhibition, ‘Mild Tooth of Milk’, hosted by the Museum of Art & Photography (MAP) at the Dutch Warehouse in Fort Kochi, explores themes like gender-based violence and mental health. The visit includes a doll-making workshop led by Afra on Saturday and a weaving workshop using waste materials led by curator Simi Mary on Sunday.

