Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaഹെൽമറ്റില്ലാത്ത യാത്ര; ഒരാഴ്ചക്കിടെ കുടുങ്ങിയത് അരലക്ഷത്തിലധികം പേർ, പിഴയായി ഈടാക്കിയത് 2.7...

ഹെൽമറ്റില്ലാത്ത യാത്ര; ഒരാഴ്ചക്കിടെ കുടുങ്ങിയത് അരലക്ഷത്തിലധികം പേർ, പിഴയായി ഈടാക്കിയത് 2.7 കോടി | Kerala Police Helmet Special Drive

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കർശന നടപടിയുമായി കേരള പൊലീസ് (Kerala Police Helmet Special Drive). ഒരാഴ്ച നീണ്ടുനിന്ന ‘ഹെൽമെറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പ്രത്യേക പരിശോധനയിൽ (Special Drive) 51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘിച്ചവരിൽ നിന്നായി ആകെ 2,70,51,150 രൂപ പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു.

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഈ ദൗത്യം നടത്തിയത്. പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 1,13,011 ഇരുചക്ര വാഹനങ്ങൾ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ഇരുചക്ര വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗം പേരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്.

ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനം പതിവാക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐ ജിയുടെ നിർദ്ദേശപ്രകാരം ട്രാഫിക് സോണൽ എസ് പി മാരും ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരും ചേർന്നാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.

പൊതുജന ശ്രദ്ധയ്ക്ക്: റോഡിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങൾ അയക്കാവുന്നതാണ്.

Short Summary:
Kerala Police’s week-long special drive ‘Helmet On – Safe Ride’ resulted in 51,604 cases of riding without helmets. A total fine of ₹2.7 crore was collected from 1.13 lakh inspected vehicles. The police aim to reduce road fatalities and have directed highway patrols to continue strict enforcement against violators.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.