വയനാട്: മാനന്തവാടി മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും (2016, 2021) താൻ നേരിട്ട പരാജയത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളുടെ ഒത്തുകളിയാണെന്ന് പി.കെ. ജയലക്ഷ്മി ആരോപിച്ചു (P.K. Jayalakshmi Mananthavady). തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ആസൂത്രിതമായി ശ്രമിച്ചുവെന്നും ഈ ചതി തിരിച്ചറിയാൻ വൈകിപ്പോയെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് കെട്ടുകണക്കിന് പോസ്റ്ററുകൾ വിതരണം ചെയ്യാതെ പുഴയിലൊഴുക്കി. വാഹന പ്രചാരണം നടത്താതെ നേതാക്കൾ വിട്ടുനിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ വീടുകളിൽ കയറി വോട്ടർമാരോട് പറഞ്ഞു. ഇത്തവണ മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ വിജയന്റെ കാര്യത്തിൽ ഇത്തരം ചതികൾ ആവർത്തിക്കരുതെന്ന് അവർ പാർട്ടി പ്രവർത്തകർക്ക് അവർ മുന്നറിയിപ്പ് നൽകി.
ഉമ്മൻചാണ്ടി സർക്കാരിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു പി.കെ. ജയലക്ഷ്മി. 2011-ൽ മാനന്തവാടിയിൽ നിന്ന് വിജയിച്ചെങ്കിലും 2016-ലും 2021-ലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവിനോട് പരാജയപ്പെട്ടു. ഇത്തവണ തനിക്ക് സീറ്റ് ലഭിക്കാത്തതിലുള്ള അതൃപ്തി കൂടിയാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.
Story Summary:
Former Kerala Minister and Congress leader P.K. Jayalakshmi has sparked a controversy by alleging that a section of party leaders “betrayed” her, leading to her defeats in the 2016 and 2021 Assembly elections in Mananthavady. Speaking at an election convention for UDF candidate Usha Vijayan, Jayalakshmi claimed that leaders dumped bundles of her campaign posters into the river, stayed away from vehicle rallies, and even campaigned door-to-door asking voters not to vote for her. She cautioned the party against repeating such internal sabotage in the upcoming 2026 elections.

