ന്യൂഡൽഹി: സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശി ഹരീഷ് റാണയുടെ (31) ദയാവധം നടപ്പാക്കി (First Euthanasia India). 2013 മുതൽ ചലനമറ്റുകിടന്ന ഹരീഷിന്റെ ജീവൻ നിലനിർത്തിയിരുന്ന ഉപകരണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കാനായിരുന്നു കോടതി നിർദ്ദേശം.
2013 ഓഗസ്റ്റിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണതിനെത്തുടർന്ന് ഹരീഷിന്റെ തലച്ചോറിന് ഗുരുതരമായി പരിക്കേൽക്കുകയും പൂർണ്ണമായും അബോധാവസ്ഥയിലാവുകയും ചെയ്തു.കഴിഞ്ഞ 13 വർഷമായി ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ഹരീഷ് ജീവിച്ചിരുന്നത്.
ഹരീഷിന്റെ അവസ്ഥയിൽ മാറ്റമുണ്ടാകില്ലെന്ന് മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചതോടെയാണ് ‘നിഷ്ക്രിയ ദയാവധത്തിന്’ (Passive Euthanasia) കോടതി അനുമതി നൽകിയത്.
2018-ലെ സുപ്രീം കോടതി വിധിപ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശം (Right to Die with Dignity) മൗലികാവകാശമായി അംഗീകരിച്ചിരുന്നു. എന്നാൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നതിലെ അവ്യക്തത കാരണം ആശുപത്രി അധികൃതർ ആദ്യം ഇതിന് തയ്യാറായിരുന്നില്ല. മാതാപിതാക്കളുടെ ദീർഘനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഹരീഷിന് വേദനയില്ലാത്ത മരണം അനുവദിക്കപ്പെട്ടത്.
News Summary:
In a landmark legal event, the first court-authorized passive euthanasia in India was carried out for Harish Rana, a 31-year-old from Ghaziabad, Uttar Pradesh. Rana had been in a persistent vegetative state since a fall in 2013. Following a Supreme Court order based on a medical board’s report that his condition was irreversible, life-sustaining support, including the feeding tube, was gradually withdrawn. This case sets a significant precedent for the implementation of the 2018 Supreme Court guidelines on the “Right to Die with Dignity.”

