ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക (HMD Rajasthan Royals Sponsor) അസോസിയേറ്റ് സ്പോൺസറായി എച്ച്എംഡി (HMD) കരാറൊപ്പിട്ടു. കഴിഞ്ഞ രണ്ട് വർഷം സ്മാർട്ട്ഫോൺ പാർട്ണറായിരുന്ന എച്ച്എംഡി, ഇത്തവണ കൂടുതൽ കരുത്തോടെയാണ് ടീമിനൊപ്പം ചേരുന്നത്. പുതിയ കരാർ പ്രകാരം രാജസ്ഥാൻ റോയൽസ് താരങ്ങളുടെ ഹെൽമറ്റിന് പിന്നിൽ എച്ച്എംഡി ബ്രാൻഡിംഗ് ദൃശ്യമാകും.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരിലേക്ക് ബ്രാൻഡിനെ എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് എച്ച്എംഡി പ്രതീക്ഷിക്കുന്നു. എച്ച്എംഡിയുടെ വരാനിരിക്കുന്ന പുതിയ സ്മാർട്ട്ഫോൺ സീരീസിന്റെ വിപണി പ്രവേശനത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
രാജസ്ഥാൻ റോയൽസുമായുള്ള ഈ ‘മൂന്നാം ഇന്നിംഗ്സ്’ ഏറെ ആവേശകരമാണെന്നും, കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിക്കുന്നതെന്നും എച്ച്എംഡി ഇന്ത്യ വൈസ് പ്രസിഡന്റ് രവി കൻവാർ പറഞ്ഞു.
സ്റ്റേഡിയത്തിനകത്തും പുറത്തും ആരാധകർക്ക് പുത്തൻ അനുഭവങ്ങൾ നൽകാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് രാജസ്ഥാൻ റോയൽസ് സി.ഒ.ഒ അലോക് ചിത്രെയും വ്യക്തമാക്കി. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
News Summary:
HMD has announced the renewal of its partnership with the IPL franchise Rajasthan Royals for the third consecutive year. Stepping up from a smartphone partner to an ‘Associate Sponsor,’ HMD’s branding will now feature on the back of the players’ helmets during the 2026 IPL season. This strategic move coincides with HMD’s upcoming smartphone launch, aiming to capture global visibility through the massive IPL viewership. Both HMD VP Ravi Kanwar and RR COO Alok Chitre expressed confidence that this “third innings” will strengthen the bond between the brand and cricket enthusiasts worldwide.

