ബെംഗളൂരു: നഗരത്തിലെ ജയദേവ ജംഗ്ഷനും ബി.ടി.എം ലേഔട്ടിനും ഇടയിലുള്ള റോഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി യാത്ര ചെയ്ത മൂന്ന് ഓർത്തോപീഡിക് ഡോക്ടർമാരെ മൈക്കോ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു (Bengaluru Doctors Arrested). സ്കൂട്ടറിൽ മൂന്ന് പേർ യാത്ര ചെയ്യുന്നതും പുറകിലിരുന്ന ആൾ പരസ്യമായി ബിയർ കുടിക്കുന്നതുമായ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ ക്യാമറയിൽ പകർത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സ്കൂട്ടർ ഓടിച്ചിരുന്ന ധനുഷ് എസ്, ഇയാൾ ചിക്കബനവാരയിലെ സപ്തഗിരി മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. അപൂർവ്വ, വൈദേഹി ആശുപത്രിയിലെ ഡോക്ടർ. അവിനാശ്, രാമനഗര ജില്ലയിലെ ചാമുണ്ടേശ്വരി മെഡിക്കൽ കോളേജിലെ ഡോക്ടർ. എന്നിവരാണ് അറസ്റ്റിലായത്.
വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ഇവർക്കെതിരെ താഴെ പറയുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്:
ട്രിപ്പിൾ റൈഡിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്,ഹെൽമെറ്റ് ഇല്ലാത്ത യാത്ര, പൊതുസ്ഥലത്തെ മദ്യപാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് യവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ഈ നിയമലംഘനം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Story Summary:
Three orthopedic doctors—Dhanush S, Apoorva, and Avinash—were arrested by Bengaluru’s Mico Layout Police for reckless driving and consuming alcohol on a moving scooter. The incident occurred on Sunday night between Jayadeva Junction and BTM Layout. A viral video showed the trio riding triple without helmets while one consumed beer. The doctors, employed at prominent medical colleges including Sapthagiri and Vydehi, were booked for multiple traffic violations and public nuisance before being released on bail.

