Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeWorldഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്ക് ഗുരുതര പരിക്ക്; തിരിച്ചറിയാനാകാത്ത വിധം...

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയിക്ക് ഗുരുതര പരിക്ക്; തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം സംഭവിച്ചെന്ന് യുഎസ് | Mojtaba Khamenei injury news

🎙️ Latest Podcast

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒളിവിൽ കഴിയുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് (Mojtaba Khamenei injury news). തിരിച്ചറിയാൻ കഴിയാത്ത വിധം മുജ്തബയുടെ ശരീരത്തിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനിലെ നേതൃനിര ഒന്നടങ്കം നിലവിൽ ഒളിവിലാണെന്നും ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. മുജ്തബ ഖമനേയി നിലവിൽ കോമയിലാണെന്നും ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. വയറിനും കരളിനും ഗുരുതരമായി പരിക്കേറ്റതായും സൂചനയുണ്ട്.

അധികാരമേറ്റ ശേഷം മുജ്തബ പുറത്തുവിട്ട ആദ്യ പ്രസ്താവന കേവലം എഴുതിത്തയ്യാറാക്കിയ ഒന്നായിരുന്നു. ഇതിൽ അദ്ദേഹത്തിന്റെ ശബ്ദമോ ദൃശ്യമോ ഇല്ലാത്തത് പരിക്കേറ്റുവെന്ന വാർത്തകൾക്ക് ആക്കം കൂട്ടുന്നു. ഇറാന്റെ പക്കൽ അത്യാധുനിക ക്യാമറകളും റെക്കോർഡിംഗ് സംവിധാനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് പുതിയ നേതാവ് ജനങ്ങൾക്ക് മുന്നിൽ വരാത്തതെന്ന് പീറ്റ് ഹെഗ്‌സെത്ത് പരിഹസിച്ചു. മുജ്തബ ഭയന്നിരിക്കുകയാണെന്നും ഇറാന്റെ യഥാർത്ഥ നേതൃത്വം ഇപ്പോൾ ആരുടെ കയ്യിലാണെന്ന് അവർക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെഹ്‌റാനിലെ സിനാ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അതീവ സുരക്ഷയിൽ മുജ്തബ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം വീട്ടുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത് ഇറാൻ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Story Summary: US Defense Secretary Pete Hegseth claimed that Iran’s newly elected Supreme Leader, Mojtaba Khamenei, was severely injured and disfigured in a US-Israel joint airstrike. Reports from ‘The Sun’ suggest Mojtaba is in a coma, having lost a leg and suffered organ damage. Hegseth mocked the leader for only issuing written statements without audio or video, suggesting he is hiding in fear.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.