HomeIran Israel Conflict'ഇറാൻ യുദ്ധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലോകസമാധാനത്തിൻ്റെ സംരക്ഷകർ ചൈന': ട്രംപ്-ഷി...

‘ഇറാൻ യുദ്ധം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്, ലോകസമാധാനത്തിൻ്റെ സംരക്ഷകർ ചൈന’: ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് മുൻപ് ചൈന | Wang Yi

ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ലോക സമാധാനത്തിന്റെ സംരക്ഷകരായി തങ്ങളെ അടയാളപ്പെടുത്തി ചൈന രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ഈ മാസം അവസാനം നടക്കാനിരിക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രി വാങ് യിയാണ് ചൈനയുടെ നയം വ്യക്തമാക്കിയത്.(China is a key factor underpinning peace and stability in the region, says Wang Yi)

ഇറാനിൽ ഇപ്പോൾ നടക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത യുദ്ധമാണെന്നും ഇതിൽ ആരും വിജയികളാകില്ലെന്നും വാങ് യി പറഞ്ഞു. ലോകത്തെ പ്രധാന സമാധാന ശക്തി ചൈനയാണെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാൻ ഉടനടി വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു.

തുല്യനീതിയിലധിഷ്ഠിതമായ സംവാദത്തിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്നും എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറാകണമെന്നും ബീജിംഗ് ആഹ്വാനം ചെയ്തു. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ചൈനയ്ക്ക് തുറന്ന സമീപനമാണുള്ളതെന്ന് വാങ് യി വ്യക്തമാക്കി. എങ്കിലും, ഉച്ചകോടിക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ അമേരിക്കയുടെ ഭാഗത്തുനിന്നും നീക്കങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Clickable Info Box