Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeWorldഖത്തർ വ്യോമപാത ഭാഗികമായി തുറന്നു: കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക സർവീസുകൾ | Qatar

ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു: കുടുങ്ങിക്കിടക്കുന്നവർക്കായി പ്രത്യേക സർവീസുകൾ | Qatar

🎙️ Latest Podcast

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി പുനരാരംഭിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ഔദ്യോഗിക വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴി മാത്രമായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക.(Qatar partially reopens airspace, Special services for stranded people)

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള പതിവ് ഷെഡ്യൂൾഡ് വിമാനങ്ങൾ ഇപ്പോൾ ആരംഭിക്കില്ല.

കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുള്ളവർ വിമാനങ്ങളുടെ സമയവിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണം. രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയ സാഹചര്യത്തിൽ പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.