അബുദാബി: അബുദാബിയിൽ നിന്ന് തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പരിമിതമായ തോതിൽ ഇന്ന് പുനരാരംഭിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് (Etihad Airways) അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട സർവീസുകളാണ് ഭാഗികമായി പുനഃസ്ഥാപിക്കുന്നത്.
പുതുതായി പ്രഖ്യാപിച്ച ഷെഡ്യൂളിൽ കൺഫേം ചെയ്ത ബുക്കിംഗ് ഉള്ളവരോ അല്ലെങ്കിൽ എത്തിഹാദിൽ നിന്ന് നേരിട്ട് സന്ദേശം ലഭിച്ചവരോ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്ന് കമ്പനി അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ നൽകിയ കുറിപ്പിൽ എത്തിഹാദ് വ്യക്തമാക്കി.
Summary:
Etihad Airways has announced the resumption of a limited commercial flight schedule between Abu Dhabi and key destinations starting today.

