നെയ്യാറ്റിൻകര: വീടിന് പിന്നിൽ ചിതയൊരുക്കി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) അന്തരിച്ചു (Neyyattinkara Woman Suicide). തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വീടിന് പിന്നിൽ തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് ചിതയൊരുക്കിയ ശേഷം അതിൽ കിടന്നാണ് നളിനകുമാരി തീകൊളുത്തിയത്. തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നളിനകുമാരിയുടെ ഭർത്താവ് ക്രിസ്തുദാസ് കഴിഞ്ഞ ഒരു വർഷമായി ഗുരുതര രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്ച രാവിലെ പത്തുമണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. കുടുംബം: ഭർത്താവ്: ക്രിസ്തുദാസ്. മക്കൾ: അരുൺ, അനൂപ്. മരുമക്കൾ: ബിന്നി, ആമി.
Story Summary: A 67-year-old woman, Nalinakumari, from Neyyattinkara, passed away after attempting suicide by setting herself on fire on a self-made pyre. The incident occurred on Monday, and she succumbed to her injuries on Tuesday. It is reported that she was under severe mental distress due to her husband’s prolonged illness.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ വിദഗ്ദ്ധരുടെ സഹായം തേടുക. (സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ നമ്പർ: 1056).

