Description
Digital Voice of Kerala
Sunday, March 1, 2026

Digital Voice of Kerala
HomeIran Israel Conflict'നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ': ഖമേനിയുടെ ചിത്രം കത്തിച്ച്...

‘നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ’: ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച യുവതിയുടെ പ്രതികരണം | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പിന്നാലെ, ലോകമെമ്പാടുമുള്ള ഇറാനിയൻ വിമതർക്കിടയിൽ ആഹ്ലാദപ്രകടനങ്ങൾ. ഖമേനിയുടെ ചിത്രം കത്തിച്ച് അതിൽ നിന്ന് സിഗരറ്റിന് തീ പകരുന്ന ചിത്രം പങ്കുവെച്ച് മുൻപ് വൈറലായ യുവതിയാണ് ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.(Didn’t I tell you I’ll dance on your grave, Woman who burned Khamenei’s picture and smoked a cigarette)

ഖമേനിയുടെ മരണവാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം. ഞങ്ങൾ നിങ്ങളുടെ കുഴിമാടത്തിൽ നൃത്തം ചെയ്യുമെന്ന് ഞാൻ പറഞ്ഞില്ലേ? പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ ഒരു എലിയുടേതു പോലുള്ള അവസാനം തന്നെയാണിത് എന്ന് അവർ പറഞ്ഞു.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതീകമായി മാറിയ ചിത്രമായിരുന്നു ഇവർ മുൻപ് പങ്കുവെച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ യഥാർത്ഥ പേര് വെളിപ്പെടുത്താത്ത ഇവർ നിലവിൽ കാനഡയിലെ ടൊറന്റോയിലാണ് താമസിക്കുന്നത്. ഇറാനിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായും പിന്നീട് തുർക്കി വഴി കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala