സൂറത്ത്: സൂറത്തിലെ വെസുവിലുള്ള ‘ഹാപ്പി എലഗൻസ്’ സൊസൈറ്റിയിലെ ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി (Surat Stock Trader Death). ബിഹാർ സ്വദേശിയായ സ്റ്റോക്ക് ട്രേഡർ ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, ഒമ്പത് വയസുകാരിയായ മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഏഴ് വയസ്സുകാരിയായ രണ്ടാമത്തെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൈഭവ് റുംഗ്ത എന്ന വ്യക്തി താൻ നടത്തിയ സാമ്പത്തിക ഇടപാടുകളിൽ ചതിച്ചതായും ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്തതായും കുറിപ്പിൽ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ വൈഭവ് ഭീഷണിപ്പെടുത്തിയതായും ബാൽമുകുന്ദ് എഴുതിയിട്ടുണ്ട്.
മരിക്കുന്നതിന് മുൻപ് തന്റെ വളർത്തുമൃഗമായ നായയെ ഉപേക്ഷിക്കരുതെന്നും അതിന് നല്ലൊരു അഭയം ഉറപ്പാക്കണമെന്നും കുറിപ്പിൽ പ്രത്യേകം അപേക്ഷിച്ചിരുന്നു.ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വൈഭവ് റുംഗ്തയെ പോലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
മറ്റൊരു മുറിയിലായിരുന്ന രണ്ടാമത്തെ മകൾക്ക് വിഷം നൽകിയിരുന്നില്ല എന്നാണ് കരുതുന്നത്. പോലീസ് സംഘം എത്തിയപ്പോഴാണ് കുട്ടി വിവരം അറിയുന്നത്. സാമ്പത്തിക തട്ടിപ്പിനിരയായതിനെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് കുടുംബത്തെ ഇത്തരമൊരു കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൂറത്ത് പോലീസ് അറിയിച്ചു.
Story Summary: A stock trader named Balmukund Khetan, his wife Priyanka, and their 9-year-old daughter Bhavya were found dead in their Surat apartment due to an alleged suicide. The tragedy was triggered by financial fraud. Police arrested the accused, Vaibhav Rungta, from Delhi based on a 3-page suicide note. Their 7-year-old younger daughter survived the incident.

