കൊച്ചി: മലയാളം വെബ് സീരീസ് ലോകത്തും സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു (Nileen Sandra Marriage). ‘ഇറ്റ്‌സ് എ മെഡിക്കൽ മിറാക്കിൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ. വർഷങ്ങളായുള്ള സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തുന്നത്.
തന്റെ പ്രതിശ്രുത വരനെക്കുറിച്ച് അതീവ സന്തോഷത്തോടെയാണ് നിലീൻ കുറിപ്പ് പങ്കുവെച്ചത്.
“ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ തീരുമാനിക്കുമ്പോൾ ദൈവം അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്നൊരു പുരുഷനെ അയക്കുമെന്ന് പറയാറുണ്ട്. 2017-ൽ ദൈവം എനിക്കായുള്ളവനെ അയച്ചുതന്നു. കാമുകനായല്ല, എന്റെ ആത്മസുഹൃത്തായി. ഇപ്പോൾ, വർഷങ്ങൾക്ക് ശേഷം എന്റെ ബെസ്റ്റ് ഫ്രണ്ടിനൊപ്പം എന്നെന്നേക്കുമായി നടക്കുകയാണ് ഞാൻ. ദൈവം അയച്ച അനുഗ്രഹത്തെ തന്നെയാണ് ഞാൻ വിവാഹം കഴിക്കുന്നത്.” – നിലീൻ കുറിച്ചു.
കരിക്കിന്റെ ‘റോക്ക് പേപ്പർ സിസേഴ്സ്’, ‘സാമർഥ്യശാസ്ത്രം’ എന്നീ ജനപ്രിയ സീരീസുകളിലൂടെയാണ് നിലീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. അഭിനയത്തിന് പുറമെ ഈ സീരീസുകളുടെ രചന നിർവ്വഹിച്ചതും നിലീൻ സാന്ദ്രയാണ്. ലിജോ ജോസ് പെല്ലിശ്ശേരി നിർമ്മിച്ച ‘ആവാസവ്യൂഹം’, ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ എന്നീ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
യുവ സംവിധായകൻ ശ്യാമിൻ ഗിരീഷും സിനിമ-വെബ് സീരീസ് മേഖലയിൽ സജീവമാണ്. നിരവധി ആരാധകരും സഹപ്രവർത്തകരും താരജോഡികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
Story Summary:
‘Karikku’ fame actress and writer Nileen Sandra is getting married to young director Syamin Gireesh. Nileen shared an emotional note on social media, describing Syamin as a blessing sent by God and her best friend since 2017.

