ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു (ISL 2026). സ്വന്തം തട്ടകത്തിൽ ആദ്യം ലീഡ് നേടിയിട്ടും അത് നിലനിർത്താൻ ബംഗളൂരുവിനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പൊരുതിക്കയറിയാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്.
മത്സരത്തിന്റെ 19-ാം മിനിറ്റിൽ ബ്രയാൻ സാഞ്ചസിലൂടെ ബംഗളൂരു എഫ്സിയാണ് ആദ്യം വലകുലുക്കിയത്. തകർപ്പൻ നീക്കത്തിനൊടുവിൽ സാഞ്ചസ് പന്ത് വലയിലെത്തിച്ചതോടെ ഗാലറി ആവേശത്തിലായി. ഒരു ഗോളിന് പിന്നിലായതോടെ ആക്രമിച്ചു കളിച്ച നോർത്ത് ഈസ്റ്റ് 68-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി. ലാൽറിൻസുവാ ലാൽബിയാക്നിയ ആണ് സന്ദർശകർക്കായി ഗോൾ സ്കോർ ചെയ്തത്.
ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയുമായി ബംഗളൂരു എഫ്സിക്ക് 4 പോയിന്റായി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഒരു പോയിന്റാണുള്ളത്.
ഇന്ന് നടക്കാനിരിക്കുന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സീസണിലെ നിർണ്ണായക പോരാട്ടമാണിത്.
Story Summary:
The ISL match between Bengaluru FC and NorthEast United FC ended in a 1-1 draw. Bryan Sanchas scored for BFC in the 19th minute, while Lalinzuala Lalbiaknia equalized for NorthEast United in the 68th minute.

