രാജ്യത്തെ ഡിജിറ്റൽ ആസ്തികൾക്കും ഉപയോക്താക്കൾക്കും സുരക്ഷയൊരുക്കാൻ ഭാരതി എയർടെലും ക്ലൗഡ് സെക്യൂരിറ്റി രംഗത്തെ പ്രമുഖരായ സ്‌കൈലറും കൈകോർക്കുന്നു (Airtel Zscaler Partnershipവി | ). ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ എഐ & സൈബര്‍ ത്രെട്ട് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചതായി ഇരു കമ്പനികളും അറിയിച്ചു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
പ്രധാന ലക്ഷ്യങ്ങൾ
ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ, ഊർജം തുടങ്ങിയ രാജ്യത്തിന്റെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട മേഖലകളെ സൈബർ ഭീഷണികളിൽ നിന്ന് പ്രതിരോധിക്കും.
പഴഞ്ചൻ ഫയർവാളുകൾക്ക് പകരം ആധുനികമായ ‘സീറോ ട്രസ്റ്റ്’ സുരക്ഷാ സംവിധാനങ്ങൾ സന്നിവേശിപ്പിക്കും.

ഇന്ത്യയിലെ ഗവേഷണ പ്രതിഭകളെ ഉപയോഗപ്പെടുത്തി ‘ഇന്ത്യയിൽ, ഇന്ത്യയ്ക്കുവേണ്ടി’ എന്ന ആശയത്തിൽ സൈബർ സുരക്ഷാ സാങ്കേതികവിദ്യകൾ വികസിപ്പിക്കും.
അതേസമയം , ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കാൻ എഐ ശേഷികളെ ഗവേഷണവുമായി സംയോജിപ്പിക്കുമെന്ന് ഭാരതി എയർടെൽ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഗോപാൽ വിത്തൽ പറഞ്ഞു. ഹൈപ്പർ കണക്റ്റഡ് ആയ ഇന്നത്തെ ലോകത്ത് പഴയ സുരക്ഷാ രീതികൾ പര്യാപ്തമല്ലെന്നും സീറോ ട്രസ്റ്റ് സംവിധാനങ്ങൾ അനിവാര്യമാണെന്നും സ്‌കൈലർ സിഇഒ ജയ് ചൗധരി വ്യക്തമാക്കി.
Story Summary: Zscaler and Bharti Airtel have partnered to launch an AI & Cyber Threat Research Centre in India to strengthen the nation’s digital defenses and protect critical sectors like banking and energy using zero-trust architecture.

